ന്യൂയോർക്: കഴിഞ്ഞ വർഷം യു.എസ് ഒാപൺ നാലാം റൗണ്ടിൽ റോജർ ഫെഡററെ അട്ടിമറിച്ച മാജി ക് ജോൺ മിൽമാന് റാഫേൽ നദാലിനെതിരെ പുറത്തെടുക്കാനായില്ല. നേരിട്ടുള്ള സെറ്റുകൾക ്ക് ആസ്ട്രേലിയൻ താരത്തെ തോൽപിച്ച് ലോക രണ്ടാം നമ്പർ താരമായ നദാൽ യു.എസ് ഒാപണിെ ൻറ രണ്ടാം റൗണ്ടിൽ കടന്നു.
രണ്ടു മണിക്കൂറിലേറെ സമയം നീണ്ടുനിന്ന പോരാട്ടത്തില്‍ 6-3, 6-2, 6-2നായിരുന്നു ലോക 60ാം നമ്പർ താരത്തിനെതിരെ നദാലിെൻറ ജയം. ആദ്യ പത്ത് റാങ്കുകാരിൽ ഉൾപ്പെടുന്ന ഡൊമിനിക് തീം, സ്റ്റെഫാനോസ് സിറ്റ്സിപാസ്, കരൺ കഛ്നോവ്, റോബർേട്ടാ ബാറ്റിസ്റ്റ അഗുട്ട് എന്നിവർ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടതോടെ നദാലിെൻറ പ്രയാണം എളുപ്പമാകും. രണ്ടാം റൗണ്ടില്‍ ആസ്ട്രേലിയൻ താരം തനാസി കൊക്കിനാക്കിസാണ് നദാലിെൻറ എതിരാളി.
ഇറ്റലിയുടെ തോമസ് ഫാബിയാനോയാണ് 6-4, 3-6, 6-3, 6-2ന് ഒാസ്ട്രിയൻ താരവും നാലാം സീഡുമായ തീമിനെ അട്ടിമറിച്ചത്. ആന്ദ്രേ റുബ്ലേവിനെതിരെയായിരുന്നു എട്ടാം സീഡായ സിറ്റ്സിപാസിെൻറ പരാജയം (6-4, 6-7, 7-6, 7-5 ). ഒമ്പതാം സീഡായ കച്നോവ് കാനഡയുടെ വസേക് പോസ്പിസിലിനോടും 10ാം സീഡായ ബാറ്റിസ്റ്റ അഗുട്ട് കസാഖ്സ്താെൻറ മിഖയേൽ കുകുഷ്കിനോടും അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ പരാജയപ്പെട്ടു.
ആറാം സീഡായ അലക്സാണ്ടർ സ്വരേവും ക്രൊയേഷ്യയുടെ മരിൻ സിലിചും ജയങ്ങളോടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
റഷ്യൻ താരം അന്ന ബ്ലിൻകോവയുടെ വെല്ലുവിളി മറികടന്ന ഒന്നാം സീഡും നിലവിലെ ജേത്രിയുമായ നവോമി ഒസാക വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിൽ കടന്നു 6-4, 6-7, 6-2. അമേരിക്കയുടെ നികോൾ ഗിബ്സിനെ 6-3 3-6 6-2ന് തോൽപിച്ച് വിംബ്ൾഡൺ ജേത്രി സിമോണ ഹാലപ്പും രണ്ടാം റൗണ്ടിൽ സ്ഥാനമുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.