നാൻജിങ്: ചൈനയിലെ നാൻജിങിൽ നടക്കുന്ന ലോക ബാഡ്്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു ഫൈനലിലെത്തി. ജപ്പാെൻറ ലോക രണ്ടാം നമ്പർ താരം അകാനെ യമഗുച്ചിയെ നേരിട്ടുള്ള രണ്ട് ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ യോഗ്യത നേടിയത്. സ്കോർ: 21-16, 24-22.
ചാമ്പ്യൻഷിപ്പിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് സിന്ധു. രണ്ടു ഗെയിമുകളിലും പോയിൻറു നിലയിൽ പിന്നിൽ നിന്ന സിന്ധു ആവേശകരമായ കുതിപ്പോടു കൂടിയാണ് രണ്ടു ഗെയിമുകളിലും വിജയം കൈവരിച്ചത്. ഫൈനലിൽ സ്പെയിനിെൻറ കരോലിന മാരിനുമായാണ് സിന്ധു ഏറ്റു മുട്ടുക.
2016ലെ റിയോ ഒളിമ്പിക്സിൽ ഫൈനലിൽ തന്നെ പരാജയപ്പെടുത്തിയ കരോലിനയോടുള്ള മധുര പ്രതികാരത്തിനുള്ള അവസരം കൂടിയാണ് സിന്ധുവിനു ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ മത്സരം തീ പാറുമെന്നു തന്നെയാണ് കായികാസ്വാദകർ കരുതുന്നത്.
ക്വാർട്ടർ പോരാട്ടത്തിൽ കരോലിന മാരിനോട് തോറ്റ് ഇന്ത്യൻ പ്രതീക്ഷയായ സൈന നൈഹ്വാൾ പുറത്തായിരുന്നു. 31 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-6, 21-11 എന്ന സ്കോറിനായിരുന്നു സൈന പുറത്തായത്. തുടർച്ചയായി എട്ടാം തവണയാണ് സൈന ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൻെറ ക്വാർട്ടർ ഫൈനലിൽ കടന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വനിതതാരമായിരുന്നു അവർ.
പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് അവസാന എട്ടിലെത്താതെ പുറത്തായിരുന്നു. അഞ്ചാം സീഡായ ശ്രീകാന്ത് ലോക 39ാം നമ്പറായ മലേഷ്യയുടെ ഡാരൻ ലിയുവിനോടാണ് നേരിട്ടുള്ള സെറ്റുകളിൽ കീഴടങ്ങിയത്.
TOTAL BWF World Championships 2018 | Badminton WS - SF - Highlights #TOTALBADMINTON #TOTALBWFWC2018 pic.twitter.com/0dSIvEvPUa
— BWF (@bwfmedia) August 4, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.