പി.വി സിന്ധു ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പ്​ ഫൈനലിൽ

ഗ്ലാസ്​കോ: ഇന്ത്യൻ പ്രതീക്ഷകൾക്ക്​ ചിറക്​ നൽകി പി.വി സിന്ധു ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പ്​ ഫൈനലിൽ. ചൈനയുടെ ചെൻ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക്​ തോൽപിച്ചാണ്​ സിന്ധുവി​​​​​​െൻറ ഫൈനൽ  പ്രവേശനം. ഒളിമ്പിക്​സിലെ വെള്ളി മെഡൽ ജേതാവ്​ സിന്ധുവിന്​ യൂഫെയി ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ല. സ്​കോർ:21-13,21-10

കേവലം രണ്ട്​ സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ്​ സിന്ധു യുഫെയിയെ അട്ടിമറിച്ചത്​. 48 മിനിറ്റ്​ മാത്രമേ മൽസരം നീണ്ടു നിന്നുള്ളു. ഫൈനലിൽ ജപ്പാ​​​​​​െൻറ നൊസാമി ഒകുഹരയാണ്​ സിന്ധുവി​​​​​​െൻറ എതിരാളി.

നേരത്തെ സൈന നെഹ്​വാൾ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പി​​​​​​െൻറ സെമിയിൽ പുറത്തായിരുന്നു. ജപ്പാ​​​​​​െൻറ നൊസോമി ഒകുഹരയാണ്​ സൈനയെ തോൽപ്പിച്ചത്​. തോറ്റെങ്കിലും സൈനക്ക്​ വെങ്കലം ലഭിക്കും. ആദ്യമായാണ്​ സിന്ധു ലോകബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പി​​​​​​െൻറ ഫൈനലിലെത്തുന്നത്​

Tags:    
News Summary - World Badminton Championships: PV Sindhu Destroys Chinese Opponent-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.