ദുബൈ: സൂപ്പർ സീരീസ് ബാഡ്മിൻറൺ ഫൈനൽ ഗ്രൂപ് റൗണ്ടിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് വിജയത്തുടക്കം. വനിത സിംഗ്ൾസ് ഗ്രൂപ് ‘എ’യിൽ ചൈനയുടെ ഹി ബിങ്ജിയാവോയെ 21-11, 16-21, 21-18 സ്കോറിനാണ് സിന്ധു തോൽപിച്ചത്. അതേസമയം, പുരുഷ സിംഗ്ൾസിൽ നാലാം സീഡ് കെ. ശ്രീകാന്ത് ഡെന്മാർക്കിെൻറ ഒന്നാം നമ്പർ താരം വിക്ടർ അക്സൽസിനു മുന്നിൽ തോൽവി വഴങ്ങി. നേരിട്ടുള്ള ഗെയിമിനായിരുന്നു കീഴടങ്ങൽ. സ്കോർ 13-21, 17-21. വ്യാഴാഴ്ച ശ്രീകാന്ത് തായ്പേയ്യുടെ ചൗ ടിൻ ചെന്നിനെയും സിന്ധു ജപ്പാെൻറ സയാക സാേട്ടായെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.