ആൻറിഗ്വ: ഇഷാന്ത് ശർമയുടെ മാരകഫോമും വെസ്റ്റ് ഇൻഡീസിൻെറ അശ്രദ്ധമായ ബാറ്റിങ്ങും സഹായിച്ചപ്പോൾ ആദ്യ ടെസ്റ്റ ിന്റെ രണ്ടാം ദിനത്തിൽ തന്നെ കളിയുടെ നിയന്ത്രണം ഇന്ത്യയുടെ കയ്യിൽ. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ 297 റൺസ് പിന്തുട ർന്നിറങ്ങിയ വിൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെന്ന നിലയിലാണ്.
അവസാന സെഷനിൽ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റുകളാോണ് നഷ്ടമായത്. ഇത് ഒമ്പതാം തവണയാണ് ഇഷാന്ത് അഞ്ച് വിക്കറ്റ്നേട്ടം കൈവരിക്കുന്നത്.റോസ്റ്റൺ ചേസ് (48), ജോൺ കാമ്പ്‌ബെൽ (23), ഡാരൻ ബ്രാവോ (18), ഷായ് ഹോപ് (24), ഷിമ്രോൺ ഹെറ്റ്മിയർ (35) എന്നിവരാണ് വിൻസിഡ് നിരയിൽ പൊരുതിയത്.ബാക്കിയെല്ലാവരും നേരത്തെ കീഴടങ്ങി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 297ന് പുറത്തായിരുന്നു. അജിൻക്യ രഹാനെക്ക് (81) പിന്നാലെ രവീന്ദ്ര ജദേജയും (58) അർധ സെഞ്ച്വറിയുമായി ചെറുത്തുനിന്നതോടെയാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. ആദ്യദിനം ആറുവിക്കറ്റിന് 203 എന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യയെ ജദേജയുടെ മികച്ച ബാറ്റിങ്ങാണ് 300നടുത്തെത്തിച്ചത്.
തലേദിവസം ഒപ്പം ക്രീസിലുണ്ടായിരുന്ന ഋഷഭ് പന്ത് (24) പെെട്ടന്ന് മടങ്ങിയെങ്കിലും ഇശാന്ത് ശർമയെ (19) കൂട്ടുപിടിച്ച് എട്ടാം വിക്കറ്റിൽ 60 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കിയ ജദേജ ടീമിനെ മുന്നോട്ടുനയിച്ചു.
112 പന്തിൽ ആറു സിക്സും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ജദേജയുടെ 11ാം ഫിഫ്റ്റി. 62 പന്ത് പിടിച്ചുനിന്ന ഇശാന്ത് ഒരു ഫോർ പായിച്ചു. സ്കോർ 267ൽ നിൽക്കെ ഇശാന്ത് മടങ്ങിയതിനുപിന്നാലെ മുഹമ്മദ് ഷമിയും (0) പുറത്തായി. ഒടുവിൽ ജസ്പ്രീത് ബുംറയെ (4*) കൂട്ടുപിടിച്ച് ജദേജ സ്കോർ 297ലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.