ഐ.സി.സി ടീമില്‍ ഇന്ത്യയില്‍നിന്ന് അശ്വിനും ഷമിയും മാത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ച ടെസ്റ്റ്, ഏകദിന ടീമുകളില്‍ ഇന്ത്യന്‍ സാന്നിധ്യമായി ആര്‍. അശ്വിനും മുഹമ്മദ് ഷമിയും മാത്രം. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമായ അശ്വിന്‍ ടെസ്റ്റ് ടീമില്‍ 12ാമനായാണ് ഇടം പിടിച്ചത്. അതേസമയം, ഷമി ഏകദിനത്തില്‍ ഫസ്റ്റ് ഇലവനിലത്തെി.

ടെസ്റ്റ് ടീം: ഡേവിഡ് വാര്‍ണര്‍, അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), കെയ്ന്‍ വില്യംസണ്‍, യൂനിസ് ഖാന്‍, സ്റ്റീവന്‍ സ്മിത്ത്, ജോ റൂട്ട്, സര്‍ഫ്രാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബ്രോഡ്, ട്രെന്‍റ് ബോള്‍ട്ട്, യാസിര്‍ ഷാ, ജോഷ് ഹേസല്‍വുഡ്, ആര്‍. അശ്വിന്‍.

ഏകദിന ടീം: ദില്‍ഷന്‍, ഹാഷിം ആംല, കുമാര്‍ സംഗക്കാര (വിക്കറ്റ് കീപ്പര്‍), എ.ബി. ഡിവില്ലിയേഴ്സ് (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, റോസ് ടെയ്ലര്‍, ട്രെന്‍റ് ബോള്‍ട്ട്, മുഹമ്മദ് ഷമി, മിച്ചല്‍ സ്റ്റാര്‍ക്, മുസ്തഫിസുര്‍ റഹ്മാന്‍, ഇംറാന്‍ താഹിര്‍, ജോ റൂട്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.