പിയറ്റും ആബോട്ടും എറിഞ്ഞു വീഴ്ത്തി; ഇന്ത്യ 139-6

ന്യൂഡല്‍ഹി: ഇന്ത്യ- ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റിന്‍െറ ഒന്നാം ദിനം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വാണു. ഇന്ത്യക്ക് 139 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. നാലു വിക്കറ്റ് വീഴ്ത്തിയ ഡെയ്ന്‍ പിയറ്റും രണ്ട് വിക്കറ്റ് വീഴ്്ത്തിയ കെയല്‍ ആബോട്ടുമാണ് ഇന്ത്യന്‍ മുന്‍നിരയെ പിഴുതെറിഞ്ഞത്. മുരളി വിജയ് (12) ശിഖര്‍ ധവാന്‍ (33) ചേത്വശര്‍ പൂജാര (14), ക്യാപ്റ്റന്‍ വിരാട് കോഹ്ളി (44),  രോഹിത് ശര്‍മ്മ (1), വൃദ്ധിമാന്‍ സാഹ (1), എന്നിവരാണ് പുറത്തായത്. രവീന്ദ്ര ജഡേജും അജങ്ക്യരഹാനെ (31)യാണ് നിലവില്‍ ക്രീസിലുള്ളത്.

അതിരാവിലെ പേസര്‍മാരെ തുണച്ച പിച്ചില്‍ മികച്ചഫോമില്‍ പന്തെറിയാന്‍ പ്രോട്ടീസ് ബൗളര്‍മാര്‍ക്കായി. മത്സരത്തിന്‍െറ തുടക്കത്തില്‍ തന്നെ ഓപണര്‍മാരായ മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവര്‍ താളം കണ്ടത്തൊന്‍ നന്നേ ബുദ്ധിമുട്ടി. ആദ്യ അരമണിക്കൂറില്‍ ആറ് റണ്‍സ് മാത്രമാണ് ഓപണിങ് സഖ്യം നേടിയത്. ആദ്യ മണിക്കൂറില്‍ 16 റണ്‍സും. 13ാം ഓവറിലാണ് ഇന്ത്യ ആദ്യഫോര്‍ നേടുന്നത്. ഉച്ചക്ക് ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ അടിച്ചെടുത്ത ഫോറുകളുടെ എണ്ണം ആറെണ്ണം മാത്രമായിരുന്നു. ടീം സ്കോര്‍ 30 റണ്‍സിലത്തെിയപ്പോള്‍ മുരളി വിജയ് അംലക്ക് ക്യാച്ച് സമ്മാനിച്ച് പിയറ്റ് മടങ്ങി. 59 പന്തുകള്‍ നേരിട്ടാണ് വിജയ് 12 റണ്‍സെടുത്തത്.

പിന്നീട് ധവാന്‍- പൂജാര സഖ്യം 28.5 ഓവര്‍ ക്രീസില്‍ ചെലവഴിച്ച് റണ്‍സെടുത്തു. ഈ സഖ്യം നാല് റണ്‍സിന്‍്റെ ഇടവേളയിലാണ് പിരഞ്ഞത്. പിയറ്റ് ധവാനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ ആബോട്ട് പൂജാരയെ ബൗള്‍ഡാക്കി. പിന്നീടത്തെിയ ക്യാപ്റ്റന്‍ കോഹ്ളിയാണ് ടീം സ്കോര്‍ ചലിപ്പിച്ചത്. 73 പന്തില്‍ നിന്നും 7 ഫോറുകളുടെ അകമ്പടിയോടെ ഏകദിന ശൈലിയിലായിരുന്നു കോഹ്ളി സ്വന്തം നാട്ടില്‍ ബാറ്റ് വീശിയത്. കോഹ്ളിക്ക് ശേഷമത്തെിയ രോഹിത് ശര്‍മ്മ (1), വൃദ്ധിമാന്‍ സാഹ എന്നിവര്‍ നന്നേ നിരാശപ്പെടുത്തി. പിയറ്റ്- ആബോട്ട് സഖ്യമാണ് ഇവരെ പറഞ്ഞയച്ചത്. 

നേരത്തേ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.  ദക്ഷിണാഫ്രിക്കക്കെതിരായ ഈ ടെസ്റ്റ് പരമ്പരയില്‍ ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ക്യാപ്റ്റന്‍ കോഹ്ളിക്ക് ടോസ് ലഭിക്കുന്നത്. സ്പിന്നര്‍ അമിത് മിശ്രക്ക് പകരം മീഡിയം പേസര്‍ ഉമേഷ് യാദവ് ഇന്ത്യന്‍ സംഘത്തിലത്തെി.

മത്സരത്തിനു മുമ്പായി വിരമിച്ച മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗിനെ ബി.സി.സി.ഐ ആദരിച്ചു. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ സേവാഗിന് ഉപഹാരം കൈമാറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.