യുവി തിളങ്ങി; ധോണി മങ്ങി

ഹൈദരാബാദ്: യുവരാജ് സിങ്ങിന്‍െറ വെടിക്കെട്ട് ബാറ്റിങ് പിറന്നെങ്കിലും പഞ്ചാബിന്‍െറ തോല്‍വി ഒഴിവാക്കാനായില്ല. 93 റണ്‍സുമായി പഞ്ചാബ് ബാറ്റിങ്ങിനെ യുവി മുന്നില്‍നിന്ന് നയിച്ചെങ്കിലും ടീം ടോട്ടലായി 254 റണ്‍സ് മറുപടി ബാറ്റിങ്ങില്‍ മുംബൈ അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ മറികടന്നു. അതേസമയം, എട്ടു വര്‍ഷത്തിനുശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചത്തെിയ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ എം.എസ്. ധോണി ഝാര്‍ഖണ്ഡിനുവേണ്ടി ഒമ്പത് റണ്‍സെടുത്ത് പുറത്തായി. ടീം ജമ്മു-കശ്മീരിനെ ഒമ്പത് റണ്‍സിന് തോല്‍പിച്ചു. ഗൗതം ഗംഭീര്‍ നയിച്ച ഡല്‍ഹി 31 റണ്‍സിന് ബറോഡയെ തോല്‍പിച്ച് തുടക്കം ഗംഭീരമാക്കി.
 

MS Dhoni in action today against J&K at Bengaluru #VijayHazareTrophy (Pic via:OneIndia) pic.twitter.com/cP0kHN4nZr

— Cricfit (@CricFit) December 10, 2015
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.