കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സി.സി.എല്‍) ആറാം സീസണില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിനെ സൂപ്പര്‍താരം മോഹന്‍ലാല്‍ നയിക്കും. പരിശീലന ക്യാമ്പ് ജനുവരി ഒമ്പതിന് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടങ്ങും. ജനുവരി 23ന് മുംബൈയിലാണ് സി.സി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. 24ന് ബംഗളൂരുവില്‍ കര്‍ണാടക ബുള്‍ഡോസേഴ്സിനെതിരെയാണ് സ്ട്രൈക്കേഴ്സിന്‍െറ ആദ്യ മത്സരം. ജനുവരി 31നാണ് ടീമിന്‍െറ ആദ്യ ഹോം മത്സരം. ചെന്നൈ റൈനോസാണ് എതിരാളികള്‍. എട്ട് ഫ്രാഞ്ചൈസികളാണ് ഇത്തവണ മത്സരത്തിനുള്ളത്.
മോഹന്‍ലാലിനെ കൂടാതെ ആസിഫ് അലി, ഉണ്ണി മുകുന്ദന്, രാജീവ് പിള്ള, നിവിന്‍ പോളി, റിയാസ് ഖാന്, ബിനീഷ് കോടിയേരി, മണിക്കുട്ടന്, സൈജു കുറുപ്പ്, ബാല, അര്ജുന് നന്ദകുമാര്‍, വിനു മോഹന്‍, സുരേഷ് നായര്‍, കലാഭവന്‍ പ്രജോദ്, വിവേക് ഗോപന്, ശ്രീജിത്ത് രവി, മുന്ന, അരുണ്‍ ബെന്നി, ഷരീഫ് റഹ്മാന്, സഞ്ജു ശിവറാം, സുമേഷ് തുടങ്ങിയ 24 താരങ്ങളെയാണ് ആദ്യ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഷൂട്ടിങ് ഷെഡ്യൂള്‍ അനുസരിച്ച് ക്യാമ്പില്‍ ചേരും. വി. റഷീദാണ് പരിശീലകന്. വാര്‍ത്താസമ്മേളനത്തില്‍ ടീം മാനേജര്‍ ഇടവേള ബാബു, ആസിഫ് അലി, ടീം ഉടമകള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.