ദക്ഷിണാഫ്രിക്ക ലീഡ് വഴങ്ങി; ഇംഗ്ലണ്ടിന് മേല്‍ക്കൈ

ഡര്‍ബന്‍: ഇംഗ്ളണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ലീഡ് വഴങ്ങി. 89 റണ്‍സിന്‍െറ ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ളണ്ട് മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയില്‍. ഇംഗ്ളണ്ടിന്‍െറ ഒന്നാം ഇന്നിങ്സ് ടോട്ടലായ 303ന് മറുപടി ആരംഭിച്ച ദക്ഷിണാഫ്രിക്ക 214ന് പുറത്തായി. 137ന് നാല് എന്ന നിലയില്‍ തുടങ്ങിയ ആതിഥേയരെ, നാല് വിക്കറ്റ് വീതം വീഴ്ത്തി സ്റ്റുവര്‍ട്ട് ബ്രോഡും മുഈന്‍ അലിയുമാണ് കെട്ടുകെട്ടിച്ചത്. വിക്കറ്റ് വീഴ്ചക്കിടയിലും പൊരുതിയ ഓപണര്‍ ഡീന്‍ എല്‍ഗര്‍ സെഞ്ച്വറിയുമായി (118) പുറത്താവാതെ നിന്നു.
ഇംഗ്ളീഷ് രണ്ടാം ഇന്നിങ്സില്‍ ജോ റൂട്ട് (60), ജെയിംസ് ടെയ്ലര്‍ (24) എന്നിവര്‍ ക്രീസിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.