ഷാര്‍ജ: ഈയടുത്ത കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച തിരിച്ചുവരവിന് ഉടമ എന്ന പേരും സമ്പാദിച്ച് പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ശുഐബ് മാലിക് ടെസ്റ്റ് ക്രിക്കറ്റ് വിടുന്നു. ഷാര്‍ജയില്‍ നടക്കുന്ന ഇംഗ്ളണ്ട്- പാകിസ്താന്‍ മൂന്നാം ടെസ്റ്റിന്‍െറ മൂന്നാം ദിനം അവസാനിച്ചതിന് പിന്നാലെയാണ് മാലിക് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം ഇംഗ്ളണ്ടിനെതിരായ പരമ്പരക്കായി ടെസ്റ്റ് നിരയില്‍ തിരിച്ചത്തെിയ മാലിക്, ആദ്യ മത്സരത്തില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇരട്ടശതകം അടിച്ചെടുത്താണ് മടങ്ങിവരവ് ആഘോഷിച്ചത്. 245 റണ്‍സാണ് താരം നേടിയത്. ഇതുകൂടാതെ, വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനുമുമ്പ് ഇംഗ്ളണ്ട് ഇന്നിങ്സിലെ നാലു വിക്കറ്റുകള്‍ 33 റണ്‍സിന് കൊയ്ത് കരിയറിലെ മികച്ച ബൗളിങ് പ്രകടനവും നടത്തി. എന്നാല്‍, ഈ ടെസ്റ്റില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിങ്സില്‍ 38 റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കുന്ന കാര്യം അറിയിച്ചത്.
2019ലെ ഏകദിന ലോകകപ്പില്‍ കളിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ടെസ്റ്റ് വിടുന്നതെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. പാകിസ്താനുവേണ്ടി 35 ടെസ്റ്റുകള്‍ കളിച്ച മാലിക്, 1898 റണ്‍സാണ് നേടിയത്. മൂന്നു സെഞ്ച്വറികളും 29 വിക്കറ്റുകളും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.