മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻെറ രണ്ടാം ഇന്നിങ്സിൽ കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റിന് 125 റൺസെടുത്തു. ഇതോടെ ഇന്ത്യ 142 റൺസിൻെറ ലീഡ് നേടി. 63 റൺസെടുത്ത ചേതേശ്വർ പൂജാരയും 11 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ് ലിയുമാണ് ക്രീസിൽ. സ്കോർ: ഇന്ത്യ-201, 125/2 (40.0 ഓവർ), ദക്ഷിണാഫ്രിക്ക: 184
നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെടുത്ത 201 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 184 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ആര്‍. അശ്വിനാണ് ഇന്ത്യന്‍ ബൗളിങ്ങിലെ മിന്നും താരമായത്. രവീന്ദ്ര ജദേജ മൂന്ന് വിക്കറ്റും അമിത് മിശ്ര രണ്ട് വിക്കറ്റും നേടി. സ്പിന്നർമാർക്കായി ഒരുക്കിയ പിച്ചിൽ ഇന്ത്യക്കായി എല്ലാ വിക്കറ്റുകളും നേടിയത് സ്പിന്നർമാർ തന്നെയായിരുന്നു.
രണ്ട് വിക്കറ്റിന് 28 എന്ന സ്കോറിനാണ് രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക മത്സരം പുനരാരംഭിച്ചത്. സ്കോര്‍ 85ല്‍ എത്തിനില്‍ക്കെ 37 റൺസെടുത്ത ഓപണർ എല്‍ഗര്‍ പുറത്തായി. ക്രീസിലുണ്ടായിരുന്ന ഹാഷിം ആംലയിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. എബി ഡിവിലിയേഴ്സിന്‍െറ കൂടെ പതിയെ റൺസ് നേടിയ ആംല 43 റണ്‍സെടുത്ത് പുറത്തായി. ആംലയുടെ വിക്കറ്റ് വീഴ്ചയായിരുന്നു ഇന്ത്യക്ക് ഏറെ നേട്ടമായത്. അശ്വിനാണ് വിക്കറ്റെടുത്തത്. നായകന്‍ പുറത്തായ ശേഷം എബി ഡിവിലിയേഴ്സാണ് ക്രീസില്‍ പിടിച്ചുനിന്നത്. 63 റണ്‍സെടുത്ത എബി അമിത് മിശ്രയുടെ പന്തില്‍ പുറത്തായി. പിന്നീട് വന്ന ആരും രണ്ടക്കം കടന്നില്ല. ഡിവിലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.