????? ????????? ????????? ?????????? ???????? ????

സ്പിന്നില്‍ കറങ്ങി ദക്ഷിണാഫ്രിക്ക വീണു; ഇന്ത്യയുടെ ജയം 108 റണ്‍സിന്

മൊഹാലി: ഏകദിനത്തിലും ട്വന്‍റി20യിലും ദക്ഷിണാഫ്രിക്കക്കെതിരെ പിണഞ്ഞ തോല്‍വി ആദ്യ ടെസ്റ്റിലെങ്കിലും ഇന്ത്യ ആവര്‍ത്തിച്ചില്ല. സ്പിന്നര്‍മാര്‍ക്കായി ഒരുക്കിയ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ അടിയറവുപറയിച്ചത് 108 റണ്‍സിന്. മത്സരത്തിന്‍െറ മൂന്നാം ദിവസം തന്നെയാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഫോം കണ്ടത്തൊനാവാതെ കുറച്ചുകാലം പുറത്തുനിന്ന രവീന്ദ്ര ജദേജയുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്കെ ത്തിച്ചത്. രണ്ടിന്നിങ്സിലുമായി ദക്ഷിണാഫ്രിക്കയുടെ എട്ട് വിക്കറ്റ് നേടുകയും ആദ്യ ഇന്നിങ്സില്‍ നിര്‍ണായകമായ 38 റണ്‍സ് സംഭാവന നല്‍കുകയും ചെയ്ത രവീന്ദ്ര ജദേജയാണ് കളിയിലെ കേമന്‍. സ്കോര്‍: ഇന്ത്യ- 201, 200. ദക്ഷിണാഫ്രിക്ക: 184, 109. ഇതോടെ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെ ത്തി. അടുത്ത ടെസ്റ്റ് നവംബര്‍ 14 മുതല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിങ് ദക്ഷിണാഫ്രിക്ക 200 റണ്‍സില്‍ അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത് 218 റണ്‍സ്. സപപെഷ്യലിസ്റ്റ് സ്പിന്നര്‍മാരും പാര്‍ട്ട്ടൈം സ്പിന്നര്‍മാരും ഉള്ള ഇന്ത്യക്കെതിരെ ഈ ചെറിയ സ്കോര്‍ പോലും ദക്ഷിണാഫ്രിക്കക്ക് വലിയ ഭീഷണി ഉയര്‍ത്തി. പ്രതീക്ഷിച്ചതുപോലെ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 35 ഓവറില്‍ 109 റണ്‍സിന് പുറത്തായി.

36 റണ്‍സെടുത്ത വാന്‍ സീലാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറര്‍. ഡീന്‍ എല്‍ഗാര്‍ (16), ഹര്‍മര്‍ (11), എബി ഡിവിലിയേഴ്സ് (16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്‍മാര്‍. മികച്ച ബാറ്റിങ്ങ് സാങ്കേതികതയുള്ള ഹാഷിം ആംല പൂജ്യത്തിന് പുറത്തായി. വിലാസ് (7), ഫിലാന്‍ഡര്‍ (ഒന്ന്), ഫഫ് ഡുപ്ളെസി (ഒന്ന്), ഡ്വെ്ന്‍ സ്റ്റെയ്ന്‍ (രണ്ട്), ഇമ്രാന്‍ താഹിര്‍ (നാല്) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍.

നേരത്തെ 125ന് രണ്ട് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 75 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളൂ. സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തന്നെയാണ് ഇന്ത്യയും തകര്‍ന്നത്. ഇമ്രാന്‍ താഹിറും സിമോര്‍ഹാര്‍മറും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഫിലാന്‍ഡറും വാന്‍ സീലും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

77 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മുരളി വിജയ് 47, കോഹ് ലി 29, വൃദ്ധിമാന്‍ സാഹ 20 എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ബാക്കിയുള്ള ബാറ്റ്സ്മാന്‍മാര്‍ പെട്ടെന്ന് പുറത്തായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.