?????????? ??.??.??.? ?????????? ???????? ?????? ????? ?????????? ???? ??????????? ??????? ???????? ??????????????????? ????????

മുംബൈ: പുതിയ പ്രസിഡന്‍റ് ശശാങ്ക് മനോഹറിന്‍െറ സാരഥ്യത്തില്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയില്‍ (ബി.സി.സി.ഐ) ‘വെടിപ്പാക്കല്‍’ തുടങ്ങി. എന്‍. ശ്രീനിവാസനെതിരെ അവസാന വാളുമുയര്‍ത്തിയ ബി.സി.സി.ഐ, ഭിന്നതാല്‍പര്യ പ്രശ്നത്തിലും ആവശ്യമായ നടപടികളെടുത്തു. തിങ്കളാഴ്ച മുംബൈയില്‍ ചേര്‍ന്ന 86ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളുണ്ടായത്. ബി.സി.സി.ഐ പ്രതിനിധി എന്നനിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായ എന്‍. ശ്രീനിവാസനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനമായി. പകരം ബോര്‍ഡ് പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ ലോകസംഘടനയുടെ തലപ്പത്തത്തെും

എന്‍. ശ്രീനിവാസന്‍
 

മറ്റു രണ്ട് സുപ്രധാന മാറ്റങ്ങളില്‍, ഭിന്നതാല്‍പര്യ പ്രശ്നം നേരിടുന്ന ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയെ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലില്‍നിന്നും റോജര്‍ ബിന്നിയെ ദേശീയ സെലക്ഷന്‍ കമ്മിറ്റിയില്‍നിന്നും നീക്കി. മകന്‍ സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതാണ് റോജര്‍ ബിന്നിയെ ഒഴിവാക്കാന്‍ കാരണം. ഭിന്നതാല്‍പര്യ പരാതികള്‍ കൈകാര്യം ചെയ്യാന്‍ വിരമിച്ച ജസ്റ്റിസ് എ.പി. ഷായെ ഓംബുഡ്സ്മാനായി നിയമിച്ചു. ടെക്നിക്കല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് അനില്‍ കുംബ്ളെക്ക് പകരം സൗരവ് ഗാംഗുലിയത്തെും. ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലിന്‍െറ ചെയര്‍മാനായി രാജീവ് ശുക്ളയെ നിലനിര്‍ത്തി.
 

രവിശാസ്ത്രി
 

യോഗത്തില്‍ പങ്കെടുത്തവരെല്ലാം സുതാര്യമായ ബി.സി.സി.ഐക്കുവേണ്ടിയാണ് വാദിച്ചതെന്ന് ശശാങ്ക് മനോഹര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭിന്നതാല്‍പര്യ വിഷയത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിയമ കമ്മിറ്റി രണ്ടു മാസത്തിനുള്ളില്‍ നല്‍കും. ബോര്‍ഡിനെ സുതാര്യമാക്കുമെന്ന് ഒരു മാസം മുമ്പ് താന്‍ പറഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളുമെടുത്തതായി പ്രസിഡന്‍റ് വ്യക്തമാക്കി. പാകിസ്താനുമായുള്ള പരമ്പര നടത്താന്‍ സര്‍ക്കാറില്‍നിന്നുള്ള അനുമതി വേണമെന്നും അതിനനുസരിച്ചായിരിക്കും ബോര്‍ഡിന്‍െറ തീരുമാനമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മനോഹര്‍ മറുപടി നല്‍കി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം നടക്കുന്ന നാലാം ടെസ്റ്റിന് ഡല്‍ഹി വേദിയാകുമോ എന്ന കാര്യം നവംബര്‍ 17ഓടെ തീരുമാനമാകും. സംസ്ഥാന സര്‍ക്കാറില്‍നിന്നുള്ള എല്ലാ അനുമതിയും അസോസിയേഷന്‍ ഹാജരാക്കിയില്ളെങ്കില്‍ പുണെയിലേക്ക് മത്സരം മാറ്റും.

മറ്റ് പ്രധാന തീരുമാനങ്ങള്‍:

  • വിശാഖപട്ടണം, റാഞ്ചി, ഇന്ദോര്‍, പുണെ, ധരംശാല, രാജ്കോട്ട് എന്നീ നഗരങ്ങളെ ടെസ്റ്റ് വേദികളായി ഉയര്‍ത്തി.
  • ബിന്നിക്ക് പുറമെ രജീന്ദര്‍ സിങ് ഹന്‍സിനും സെലക്ഷന്‍ കമ്മിറ്റിയിലെ സ്ഥാനം നഷ്ടമായി. ബിന്നിക്ക് പകരക്കാരനായി എം.എസ്.കെ. പ്രസാദും ഹന്‍സിന് പകരം ഗഗന്‍ ഖോഡയുമത്തെും.
  • ടി.സി. മാത്യു ജൂനിയര്‍ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍
  • വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ല. മറ്റ് കമ്മിറ്റികളില്‍ ഏഴു മുതല്‍ എട്ട് അംഗങ്ങള്‍ വരെ മാത്രം
  • ജൂനിയര്‍ സെലക്ഷന്‍ പാനലിന്‍െറ ചെയര്‍മാനായി വെങ്കിടേഷ് പ്രസാദിനെ നിയമിച്ചു
  • ഐ.സി.സി പ്രസിഡന്‍റായി മനോഹറിന് യോഗങ്ങളില്‍ പങ്കെടുക്കാനായില്ളെങ്കില്‍ ശരദ്പവാര്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ഇതിനായി പവാറിനെ അഡീഷനല്‍ ഡയറക്ടറാക്കി
  • ബി.സി.സി.ഐയില്‍നിന്ന് പ്രതിഫലം വാങ്ങുന്നവരോ കരാറുള്ളവരോ ബോര്‍ഡിന്‍െറ കമ്മിറ്റികളിലൊന്നും അംഗമാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.