ബംഗ്ലാദേശിന് ജയം, പരമ്പര

മിര്‍പൂര്‍: സിംബാബ് വെക്കെതിരായ രണ്ടാം ഏകദിനത്തിലും ജയം നേടി ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. 58 റണ്‍സിനാണ് രണ്ടാം മത്സരം ബംഗ്ലാദേശ് ജയിച്ചത്. ആദ്യ മത്സരത്തില്‍ 145 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്ന ആതിഥേയര്‍ ഒരു മത്സരം ശേഷിക്കെയാണ് 2-0ത്തിന്‍െറ അനിഷേധ്യ ലീഡുമായി പരമ്പര നേടിയത്. 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ളാദേശ് മുന്നോട്ടുവെച്ച 242 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്വെ, 43.2 ഓവറില്‍ 183 റണ്‍സെടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.