ബംഗളൂരു: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക് ബാറ്റിങ് തകർച്ച. കളിയുടെ ഒന്നാം ദിവസം ദക്ഷിണാഫ്രിക്ക 214 റൺസിന് പുറത്തായി. നാല് വീതം വിക്കറ്റെടുത്ത ആർ. അശ്വിനും രവീന്ദ്ര ജദേജയുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ തകർത്തത്. വരുൺ ആരോൺ ഒരു വിക്കറ്റ് വീഴത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളിനിർത്തുമ്പോൾ 22 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 80 റൺസെടുത്തു. ഓപണർമാരായ മുരളി വിജയും (28) ശിഖർ ധവാനും (45) ആണ് ക്രീസിൽ.
100ാം ടെസ്റ്റ് കളിക്കുന്ന എബി ഡിവിലിയേഴ്സാണ് (85) ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. 105 പന്തിൽ 11 ഫോറും ഒരു സിക്സറുമടക്കമാണ് എബി 85 റൺസ് സ്കോർ ചെയ്തത്. ഓപണർ ഡീൻ എൽഗർ 38 റൺസെടുത്തു. വാലറ്റത്ത് മോണി മോർക്കൽ 22 റൺസ് സ്കോർ ചെയ്തു. കഴിഞ്ഞ മത്സരത്തിലേതുപോലെ സ്പിന്നർമാർ ചേർന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ എറിഞ്ഞിടുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റിലും അശ്വിനും ജദേജയും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിൻെറ നടുവൊടിച്ചത്.
ടീം ടോട്ടൽ 45 റൺസിലെത്തി നിൽക്കുമ്പോൾ തന്നെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ഓപണർ വാൻ സീൽ പത്ത് റൺസെടുത്ത് അശ്വിൻെറ പന്തിൽ പുറത്തായി. മൂന്നാമനായി ഇറങ്ങിയ ഫഫ് ഡുപ്ലെസി റൺസെടുക്കാതെ അശ്വിൻെറ ഏറിൽ തന്നെ വീണു. പിന്നാലെയെത്തിയ ഹാഷിം ആംല ഏഴ് റൺസെടുത്ത് പുറത്തായി. വരുൺ ആരോണാണ് ആംലയുടെ വിക്കറ്റെടുത്തത്. സ്പിന്നിനെതിരെ മികച്ച രീതിയിൽ കളിക്കുന്ന ജെ.പി ഡുമിനി 15 റൺസെടുത്ത് പുറത്തായി. അശ്വിനാണ് വിക്കറ്റ് നേടിയത്.
ഇന്ത്യന്‍ തിരിച്ചടി
ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് പേസിലൂടെ മറുപടി പറയാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ പദ്ധതി. ആദ്യദിനം വെറും നാല് ഓവര്‍ മാത്രമാണ് സ്പിന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. പേസിനെ ഫലപ്രദമായി നേരിട്ട ഓപണര്‍മാര്‍ നഷ്ടങ്ങളില്ലാതെ ഒന്നാം ദിനം അവസാനിപ്പിച്ചു. 62 പന്തില്‍നിന്ന് 40 റണ്‍സുമായി ശിഖര്‍ ധവാനും 28 റണ്‍സുമായി മുരളി വിജയുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കന്‍ സ്കോറിനൊപ്പമത്തൊന്‍ ഇന്ത്യക്ക് ഇനിയും 134 റണ്‍സ് കൂടി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.