പെര്‍ത്ത്: ക്രിക്കറ്റ് ചരിത്രത്തിലെ സൂപ്പര്‍ ഫാസ്റ്റ് പന്തെറിഞ്ഞ് ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് റെക്കോര്‍ഡ് ബുക്കിൽ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് അതിവേഗ പന്തെറിഞ്ഞ് സ്റ്റാര്‍ക്ക് ക്രിക്കറ്റ് ലോകത്തെ അതിവേഗക്കാരുടെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ചേര്‍ന്നത്.
സ്റ്റാര്‍ക്കിന്റെ 21ാം ഓവറിലെ നാലാം പന്ത് സഞ്ചരിച്ച വേഗത മണിക്കൂറില്‍ 160.4 കിലോമീറ്റര്‍ ആയിരുന്നു. കിവി ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ക്കെറിഞ്ഞ യോര്‍ക്കര്‍ പന്താണ് ചരിത്രം രചിച്ചത്. ക്രിക്കറ്റ് ലോകത്ത് സ്റ്റാര്‍ക്കിനെക്കൂടാതെ നാല് ബൗളര്‍മാര്‍ക്കേ ഔദ്യോഗികമായി മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡിനു പന്തെറിയാനായിട്ടുള്ളു.
161.3 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ പാക് താരം ഷുഹൈബ് അക്തറിന്റെ പേരിലാണ് ഇക്കാര്യത്തില്‍ റെക്കോര്‍ഡുള്ളത്. 2003 ല്‍ ഇംഗ്ലണ്ടിനെതിരെ ന്യൂലാന്റ്‌സിലായിരുന്നു അക്തറിന്റെ നേട്ടം. ആസ്‌ട്രേലിയന്‍ ബൗളിങ് ജോഡികളായ ഷോണ്‍ ടെയ്റ്റ്-ബ്രെറ്റ് ലീ എന്നിവരും മണിക്കൂറില്‍ 161.1 വേഗതയില്‍ പന്തെറിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ തീപ്പൊരി ബൗളര്‍ ജെഫ് തോംസണ്‍ 160.6 വേഗതയില്‍ പന്തെറിഞ്ഞ് റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വേഗമേറിയ ബൗളര്‍ എന്നു വിളിക്കുന്നയാളാണ് ജെഫ് തോംസണ്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.