രഞ്ജിയില്‍ ഉമേഷ് യാദവിന് ഹാട്രിക്

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരെ വിദര്‍ഭക്കുവേണ്ടി പന്തെറിഞ്ഞ ഇന്ത്യന്‍താരം ഉമേഷ് യാദവിന് ഹാട്രിക്. 89ാമത്തെ ഓവറില്‍ രണ്ടാം പന്തുമുതല്‍ തുടര്‍ച്ചയായ മൂന്ന് പന്തുകളിലായി രാജസ്ഥാന്‍െറ വാലറ്റത്തെ ഉമേഷ് മടക്കി. രണ്ടു റണ്‍സെടുത്ത കുക്ന അജയ് സിങ്, റണ്‍സൊന്നുമെടുക്കാത്ത അനികേത് ചൗധരി, നാതു സിങ് എന്നിവരെയാണ് ഉമേഷ് പറഞ്ഞയച്ചത്. ആദ്യ ഇന്നിങ്സില്‍ ഉമേഷ് നാല് വിക്കറ്റ് പിഴുതു. രാജസ്ഥാന്‍ 216ന് പുറത്തായി. വിദര്‍ഭ ആറിന് 202 എന്ന നിലയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.