തലശ്ശേരി: അണ്ടര്‍-19 കൂച്ച് ബഹാര്‍ ട്രോഫിക്ക് വേണ്ടിയുള്ള മൂന്ന് മത്സരങ്ങള്‍ക്ക് തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയം ആതിഥ്യമരുളും.
നവംബര്‍ 21 മുതല്‍ 24 വരെ കേരളവും രാജസ്ഥാനുമാണ് ക്രിക്കറ്റിന്‍െറ ഈറ്റില്ലമായ തലശ്ശേരിയുടെ മണ്ണില്‍ ഏറ്റുമുട്ടുക. 21ന് രാവിലെ തലശ്ശേരി ഡിവൈ.എസ്.പി ഷാജു പോള്‍ ആദ്യ മത്സരം ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 12 മുതല്‍ 15 വരെ അസമിനെയാണ് കേരളം എതിരിടുക.
ഡിസംബര്‍ 19 മുതല്‍ 22 വരെ കേരളവും ഛത്തിസ്ഗഢും ഏറ്റുമുട്ടും. തലശ്ശേരി സ്വദേശി സല്‍മാന്‍ നിസാറാണ് കേരള ടീമിനെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.