ലണ്ടന്‍: ഈ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാനിരിക്കുന്ന ഇംഗ്ളണ്ട് ടീമില്‍നിന്ന് ഇയാന്‍ ബെല്ലിനെ ഒഴിവാക്കി. ബെല്ലിന്‍െറ മോശം ഫോമാണ് മൂന്നാം നമ്പറിലെ സ്ഥിരം സാന്നിധ്യത്തെ ഒഴിവാക്കാന്‍ ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ നിര്‍ബന്ധിതരാക്കിയത്. ഡിസംബര്‍ 26 ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്‍റി20കളുമാണ് ഇംഗ്ളണ്ട് കളിക്കുക. ഏപ്രിലില്‍ വെസ്റ്റിന്‍ഡീസിനെതിരെ 143 റണ്‍സുമായി വര്‍ഷത്തിന് തുടക്കം കുറിച്ച ബെല്ലിന് തുടര്‍ന്ന് 23 ഇന്നിങ്സുകളില്‍ നാല് തവണ മാത്രമാണ് അര്‍ധശതകമെങ്കിലും നേടാന്‍ കഴിഞ്ഞത്. സ്പിന്നര്‍ ആദില്‍ റഷീദിനെയും ഒഴിവാക്കിയിട്ടുണ്ട്. നിക് കോംപ്റ്റണ്‍, ഗാരി, ബാലന്‍സ്, ക്രിസ് വോക്സ് എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചു. പരിക്കിനെ തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍മാരായ മാര്‍ക് വുഡിനെയും സ്റ്റീവന്‍ ഫിന്നിനെയും നഷ്ടമാകും. സറെ പേസര്‍ മാര്‍ക് ഫൂടിറ്റ് ടീമില്‍ ഇടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.