പെരുമ തേടി റോയല്‍ ചലഞ്ചേഴ്സ്


ഇന്ന് ലോക ട്വന്‍റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല, വിരാട് കോഹ്ലി തന്നെ. ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്സ്മാന്‍ ക്രിസ് ഗെയിലാണെന്ന കാര്യത്തിലും ആര്‍ക്കുമില്ല തര്‍ക്കം. അക്കാര്യത്തില്‍ ചിലപ്പോള്‍ ഗെയിലിന് കിടപിടിക്കാന്‍ പോന്നത് ദക്ഷിണാഫ്രിക്കയുടെ അബി ഡിവില്ലിയേഴ്സ് മാത്രം. ഇവര്‍ മൂന്നുപേരും ഒരു ടീമില്‍ അണിനിരന്നാല്‍ ഇവരെ കഴിഞ്ഞ് കപ്പ് മറ്റൊരു ടീമിലേക്ക് പോകാന്‍ ഒരു സാധ്യതയുമില്ല. എന്നിട്ടും ഈ ത്രിമൂര്‍ത്തി സഖ്യം തകര്‍ത്താടുന്ന ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ഇതുവരെ ഐ.പി.എല്‍ കിരീടം അനുഗ്രഹിച്ചിട്ടില്ല. 2009ലും 2011ലും റണ്ണേഴ്സായതാണ് മികച്ച പ്രകടനം.
ഒത്തുകളി വിവാദത്തില്‍ പെട്ട് സസ്പെന്‍ഷനിലായ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിരുന്ന വെടിക്കെട്ട് താരം ഷെയ്ന്‍ വാട്സണ്‍ കൂടി ഇത്തവണ ബാംഗ്ളൂര്‍ നിരയില്‍ എത്തുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് കപ്പ് നേടിയാലും അതിശയിക്കാനില്ല. മുന്‍കാലങ്ങളില്‍ ഗാലറിയിലിരുന്ന് ആവേശം പകര്‍ന്ന ടീം മുതലാളി വിജയ് മല്യ നാടുവിട്ടതിന്‍െറ ക്ഷീണവുമായാണ് കോഹ്ലി നയിക്കുന്ന ടീം കളത്തിലിറങ്ങുന്നത്. ന്യൂസിലന്‍ഡിന്‍െറ വെറ്ററന്‍ സ്പിന്നര്‍ ഡാനിയല്‍ വെട്ടോറിയാണ് ടീമിന്‍െറ പരിശീലകന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.