മോഹഭംഗമകറ്റാന്‍ പഞ്ചാബ്


ഡേവിഡ് മില്ലര്‍, ഷോണ്‍ മാര്‍ഷ്, ഗ്ളെന്‍ മാക്സ്വെല്‍... ഏത് വമ്പന്‍ ബൗളിങ് നിരയും ഒരു നിമിഷം അമ്പരന്നുപോകും. അത്രയും ആക്രമണശേഷിയുണ്ട് അതിവേഗ ക്രിക്കറ്റിലെ ഈ വെടിക്കെട്ടു താരങ്ങളുടെ ബാറ്റിന്. ഇവര്‍ ഒന്നിച്ച് അണിനിരക്കുമ്പോള്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഏത് ടീമും ഭയക്കും. ഏത് പന്തും അതിര്‍വേലിക്കു മുകളിലൂടെ ഗാലറിയില്‍ പതിച്ചേക്കാം. ഒപ്പം പ്രതിഭ തെളിയിക്കാന്‍ വെമ്പുന്ന ഒരുപിടി ഇന്ത്യന്‍ താരങ്ങളും കൂടിയാകുമ്പോള്‍ ഈ സീസണിലെ ഏറ്റവും അപകടകാരിയായ ടീമുകളില്‍ ഒന്നായി പഞ്ചാബുകാര്‍ മാറും. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഓപണറായ മുരളി വിജയ് ആയിരിക്കും ഇന്നിങ്സിന്‍െറ തുടക്കക്കാരന്‍.

2014ല്‍ പഞ്ചാബ് റണ്ണേഴ്സ് അപ് ആയതാണ് മികച്ച നേട്ടം. ആദ്യ സീസണില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു. മാക്സ്വെല്‍ മാജിക്കാണ് അന്നും ടീമിന് തുണയായത്. ഫൈനലില്‍ വൃദ്ധിമാന്‍ സാഹയുടെ സെഞ്ച്വറി മികവില്‍ 199 റണ്‍സ് നേടിയെങ്കിലും സ്കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്തക്കാര്‍ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ അടിയില്‍ പഞ്ചാബിന്‍െറ കിരീടസ്വപ്നങ്ങള്‍ തകര്‍ക്കുകയായിരുന്നു.   സഞ്ജയ് ബംഗാറാണ് ടീമിന്‍െറ കോച്ച്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.