??????? ????

പരിക്ക്; യുവരാജിന് രണ്ടാഴ്ച കളിക്കാനാകില്ല

ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം യുവരാജ് സിങ്ങിന് ഐ.പി.എല്ലിന്‍െറ ആദ്യ രണ്ടാഴ്ച നഷ്ടമാകും. ട്വന്‍റി20 ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതാണ് യുവിക്ക് തിരിച്ചടിയായത്. യുവരാജിന് കളിക്കാനാകാത്തതില്‍ അതീവ ദു$ഖമുണ്ടെന്ന് പറഞ്ഞ സണ്‍റൈസേഴ്സ് കോച്ച് ടോം മൂഡി, ടീമിന്‍െറ മധ്യനിരയില്‍ വലിയ നഷ്ടമാണുണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു. ട്വന്‍റി20യില്‍ ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയായിരുന്നു യുവരാജിന് പരിക്കേറ്റത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.