?????????? ????? ?.??.???? ??????? ????????? ????? ??? ???????????????? ???? ??????????? ?????? ?????, ?????????? ??????? ??????? ?????????????????? ????????????? ????????? ?????????????????

ഐ.പി.എൽ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

മുംബൈ:  ഒരു വര്‍ഷം മുമ്പ് ഈഡന്‍ ഗാര്‍ഡന്‍സില്‍ മുഖാമുഖം നിന്ന രോഹിത് ശര്‍മയും മഹേന്ദ്ര സിങ് ധോണിയും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ വിജയം ആരുടെകൂടെ നില്‍ക്കും...? ഐ.പി.എല്‍ ഒമ്പതാം സീസണിന്‍െറ ഉദ്ഘാടന മത്സരത്തിന് ശനിയാഴ്ച വാംഖഡെയില്‍ ടോസ് വീഴുമ്പോള്‍ നിലവിലെ ചാമ്പ്യനായ മുംബൈ ഇന്ത്യന്‍സോ അതോ പുത്തനങ്കത്തിന് പുറപ്പാടു നടത്തുന്ന റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സോ.. ആരാവും ജയിക്കുക?

സ്വന്തം നാട്ടുകാരുടെ മുമ്പില്‍ ഒരിക്കല്‍കൂടി കപ്പു നേടാനുറച്ചാണ് രോഹിത് ശര്‍മ വാംഖഡെയില്‍ ഇറങ്ങുന്നത്. ആവശ്യത്തിന് കരുത്ത് അവരുടെ ആവനാഴിയില്‍ സ്റ്റോക്കുമുണ്ട്. ഇക്കഴിഞ്ഞ ട്വന്‍റി20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തു തരിപ്പണമാക്കിയ വിന്‍ഡീസ് കരുത്ത് ലെന്‍ഡല്‍ സിമ്മണ്‍സ്, ഇന്ത്യക്കായി കളത്തിലിറങ്ങിയ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡെ, ഇംഗ്ളണ്ടിനെ ഫൈനലില്‍ വരെയത്തെിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ജോസ് ബട്ലര്‍ തുടങ്ങിയവരൊക്കെ രോഹിതിന്‍െറ ചങ്കുറപ്പ് വര്‍ധിപ്പിക്കുമ്പോള്‍ ഏത് ഘട്ടത്തിലും കളി തിരിച്ചുപിടിക്കുന്ന ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയാണ് മുംബൈയുടെ തുറുപ്പുശീട്ട്. ടിം സൗത്തി, മിച്ചല്‍ മക്ലനാഗന്‍ തുടങ്ങിയ ആഗ്നേയാസ്ത്രങ്ങള്‍ വേറെയുമുണ്ട്. പരിചയസമ്പന്നനായ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്‍െറ സാന്നിധ്യവും കീറോണ്‍ പൊള്ളാര്‍ഡിന്‍െറ ഓള്‍റൗണ്ട് പ്രകടനവും മുംബൈയെ വീണ്ടും കപ്പ് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. ആത്മവിശ്വാസവുമായി രക്ഷാകര്‍ത്താവിന്‍െറ റോളില്‍ സാക്ഷാല്‍ സചിന്‍ ടെണ്ടുല്‍കറും കളിതന്ത്രങ്ങളുമായി കോച്ച് റിക്കി പോണ്ടിങ്ങുമുള്ളപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് മുന്‍തൂക്കം ഏറെയാണ്.

പക്ഷേ, മറുപക്ഷത്ത് സാക്ഷാല്‍ ധോണി തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. അവസാന പന്തില്‍ പോലും കളി തിരിക്കാന്‍ ശേഷിയുള്ള തന്ത്രശാലിയായ ക്യാപ്റ്റന്‍. കഴിഞ്ഞ തവണ കൂടെയുണ്ടായിരുന്നവരില്‍ പലരുമില്ലാതെയാണ് ധോണി ഇക്കുറി കളത്തിലിറങ്ങുന്നത്. വാതുവെപ്പ് വിവാദത്തിന്‍െറ കാര്‍മേഘങ്ങളില്‍ നിന്ന് ഇനിയും മുക്തനാവാത്ത ധോണിക്ക് ഈ ടൂര്‍ണമെന്‍റിലെ ജയം വ്യക്തിപരമായ ന്യായീകരണത്തിനു കൂടിയുള്ള അവസരമാണ്. സസ്പെന്‍ഷനിലായ ചെന്നൈ സൂപ്പര്‍ കിങ്സിന് പകരം പുതിയ ടീമിനെ കെട്ടിപ്പടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും ധോണിയുടെ തോളിലുണ്ട്. കഴിഞ്ഞ തവണ ചെന്നൈയെ നയിച്ച് ഫൈനലിലിറങ്ങിയപ്പോള്‍ രോഹിതും കൂട്ടരും 41 റണ്‍സിന് പരാജയപ്പെടുത്തിയതിന്‍െറ പകരം വീട്ടല്‍ കൂടിയാകും ഈ മത്സരം.

ഇംഗ്ളണ്ട് ടീമില്‍ നിന്ന് പുറത്താക്കിയതിന്‍െറ പകയുമായത്തെുന്ന കെവിന്‍ പീറ്റേഴ്സണ്‍ ഇക്കുറി ധോണിക്കൊപ്പമുണ്ട്. ചെന്നൈ നിരയില്‍ ഒപ്പമുണ്ടായിരുന്ന രവിചന്ദ്ര അശ്വിന്‍, ഫാഫ് ഡുപ്ളസിസ്, അല്‍ബി മോര്‍ക്കല്‍ എന്നിവര്‍ ഇത്തവണയും ധോണിയുടെ നായകത്വത്തില്‍ ഇറങ്ങുന്നു. ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍  സ്റ്റീവ് സ്മിത്ത്, അജിന്‍ക്യ രഹാനെ, ഇര്‍ഫാന്‍ പത്താന്‍, മിച്ചല്‍ മാര്‍ഷ്, ഇശാന്ത് ശര്‍മ, ആര്‍.പി. സിങ് തുടങ്ങിയ ആയുധങ്ങള്‍ ധോണിയുടെ പക്കലുമുണ്ട്. ചെന്നൈയുടെ പരിശീലകനായിരുന്ന ന്യൂസിലന്‍ഡ് താരം സ്റ്റീഫന്‍ ഫ്ളമിങ്ങാണ് പുണെയുടെയും കോച്ച്.

ടീം: മുംബൈ ഇന്ത്യന്‍സ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കൊറി ആന്‍ഡേഴ്സണ്‍, ജസ്പ്രീത് ബുംറ, ജോസ് ബട്ലര്‍, ഉന്മുക്ത് ചന്ദ്, മര്‍ച്ചന്‍റ് ഡി ലാങ്ഗെ, ശ്രേയസ് ഗോപാല്‍, ഹര്‍ഭജന്‍ സിങ്, കിഷോര്‍ കാമത്ത്, സിദ്ധേഷ് ലാദ്, മിച്ചല്‍ മക്ലനാഗന്‍, ലസിത് മലിംഗ, ഹാര്‍ദിക് പാണ്ഡെ, ക്രുനല്‍ പാണ്ഡ്യെ, പാര്‍ഥിവ് പട്ടേല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ദീപക് പുന്‍ല, നിതീഷ് റാണ, ജിതേഷ് ശര്‍മ, അമ്പാട്ടി റായ്ഡു, നാഥു സിങ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ടിം സൗത്തി, ജഗദീശ് സുചിത്, വിനയ് കുമാര്‍, അക്ഷയ് വഖാരെ.

റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ്:

എം.എസ്. ധോണി (ക്യാപ്റ്റന്‍), അങ്കിത് ശര്‍മ, ബാബാ അപരാജിത്, രവിചന്ദ്ര അശ്വിന്‍, മുരുകന്‍ അശ്വിന്‍, അങ്കുഷ് ബാല്‍സ്, രജത് ഭാട്ട്യ, സ്കോട്ട് ബൊളാന്‍ഡ്, ദീപക് ചാഹര്‍, അശോക് ദിണ്ട, ഫാഫ് ഡുപ്ളസിസ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, അയാസ്കരന്‍ സിങ്, മിച്ചല്‍ മാര്‍ഷ്, അല്‍ബി മോര്‍ക്കല്‍, ഈശ്വര്‍ പാണ്ഡെ, ഇര്‍ഫാന്‍ പത്താന്‍, തിസര പെരേര, കെവിന്‍ പീറ്റേഴ്സണ്‍, അജിന്‍ക്യ രഹാനെ, ഇശാന്ത് ശര്‍മ, ആര്‍.പി. സിങ്, സ്റ്റീവ് സ്മിത്ത്, സൗരഭ് തിവാരി, ആദം സമ്പ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.