മുംബൈ: ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍നിന്ന് മാറ്റിയാല്‍ സര്‍ക്കാറിന് 100 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാകുര്‍. രൂക്ഷമായ ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍നിന്ന് ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റിയാലും പ്രശ്നമില്ല, ഗ്രൗണ്ട് പരിപാലനത്തിനായി വെള്ളം നല്‍കില്ളെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍െറ പ്രസ്താനവനക്ക് തൊട്ടുപിന്നാലെയാണ് അനുരാഗ് ഠാകുറിന്‍െറ ഈ മുന്നറിയിപ്പ്.
സംസ്ഥാനത്തെ മൂന്നു വേദികളിലെ മത്സരങ്ങളിലൂടെ ലഭിക്കുന്ന പണംകൊണ്ട് വരള്‍ച്ചക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഉപദേശിച്ചു. കുടിവെള്ളം പിച്ച്, ഗ്രൗണ്ട് പരിപാലനത്തിന് ഉപയോഗിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ, നാഗ്പുര്‍, പുണെ എന്നിവിടങ്ങളിലായി 18 ഐ.പി.എല്‍ മത്സരങ്ങള്‍ക്കാണ് മഹാരാഷ്ട്ര വേദിയാവുന്നത്. സംസ്ഥാനം രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോള്‍ മൈതാനപരിപാലനത്തിന് 60 ലക്ഷത്തോളം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുംബൈയിലെ എന്‍.ജി.ഒ കോടതിയെ സമീപിച്ചതോടെയാണ് വേദികള്‍ വിവാദത്തിലായത്. കേസില്‍ 12ന് ബി.സി.സി.ഐയുടെ വാദം കേള്‍ക്കാനിരിക്കുകയാണ്. കോടതി നിലപാട് പ്രതികൂലമായാല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍നിന്ന് മാറ്റേണ്ടിവരും. അങ്ങനെയെങ്കില്‍ പുതിയ വേദികള്‍ കണ്ടത്തൊനും ബോര്‍ഡ് ശ്രമമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.