മുംബൈ: വരള്‍ച്ചയും ജലക്ഷാമവും കോടതി കയറ്റിയ മുംബൈ വാംഖഡെയിലെ പിച്ചിനും ശനിയാഴ്ച റണ്‍ വരള്‍ച്ചയായിരുന്നു. ഐ.പി.എല്‍ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അരങ്ങേറ്റക്കാരായ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ് ഉദിച്ചുയര്‍ന്നപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ സ്കോര്‍ബോര്‍ഡ് 121ല്‍ അവസാനിച്ചു.സ്കോര്‍-മുംബൈ: 20 ഓവറില്‍ എട്ട് വിക്കറ്റിന് 121. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, രോഹിതിന്‍െറ തീരുമാനം ശരിവെക്കുന്നതായിരുന്നില്ല ബാറ്റിങ് നിരയുടെ പ്രകടനം. ഹര്‍ഭജന്‍ സിങ്ങൊഴികെ ബാക്കിയെല്ലാവരും പുണെ ബൗളര്‍മാര്‍ക്ക് മുമ്പില്‍ അമ്പേ പരാജയപ്പെട്ടു. 45 റണ്‍സെടുത്ത ഹര്‍ഭജന്‍ മുംബൈ നിരയില്‍ ടോപ് സ്കോററായി.
രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (7) ആദ്യം പുറത്തായി. ഏറെ നാളായി ഫോം കണ്ടത്തൊന്‍ ബുദ്ധിമുട്ടുന്ന രോഹിത് ഇഷാന്ത് ശര്‍മയുടെ പന്തില്‍ ക്ളീന്‍ബൗള്‍ഡ്. തൊട്ടുപിറകെ ഇഷാന്തിന് തന്നെ വിക്കറ്റ് കൊടുത്ത് സിമ്മണ്‍സും(8) കൂടാരം കയറി. ലോകകപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയെ അടിച്ച് ബൗണ്ടറി കടത്തിയ വിന്‍ഡീസ് താരത്തിന്‍െറ മടക്കം മുംബൈക്ക് വലിയ ആഘാതമായി. സ്കോര്‍ ബോര്‍ഡില്‍ മുപ്പതിലത്തെിയപ്പോഴായിരുന്നു സിമ്മണ്‍സിന്‍െറ മടക്കം. തുടര്‍ന്നങ്ങോട്ട് വിക്കറ്റ് വീഴ്ച. അതേ സ്കോറില്‍തന്നെ ഇംഗ്ളണ്ടിന്‍െറ വെടിക്കെട്ട് താരം ജോസ് ബട്ട്ലര്‍ മിച്ചല്‍ മാര്‍ഷലിന്‍െറ പന്തില്‍ അശ്വിന് പിടികൊടുത്ത് പൂജ്യത്തിന് മടങ്ങി. അടുത്ത ഊഴം പൊള്ളാര്‍ഡിന്‍േറതായിരുന്നു. എട്ടാം ഓവറിലെ ആദ്യ പന്തെറിഞ്ഞ രജത് ബാട്ടിയയുടെ പന്തില്‍ എല്‍. ബി. ഡബ്ള്യൂവില്‍ കുടുങ്ങി പൊള്ളാര്‍ഡ്(1) വന്നവഴിയേ പോയി. സ്കോര്‍ ബോര്‍ഡില്‍ പതിനൊന്ന് റണ്‍സുകൂടി ചേര്‍ത്ത് 51ല്‍ നില്‍ക്കെ അശ്വിന് വിക്കറ്റ് നല്‍കി ¤്രശയാസ് ഗോപാലും(2) മുട്ടുമടക്കി. അപ്പോഴും ക്രീസില്‍ പൊരുതിനിന്ന അമ്പാട്ടി റായുഡുവിന് അശ്വിന്‍െറ പതിനാറാം ഓവറിലെ ആദ്യ പന്തില്‍ പിഴച്ചു. ഡുപ്ളെസ്സിക്ക് ക്യാച്ച് നല്‍കി റായുഡു പുറത്ത്. മുന്‍നിര നിലംപതിച്ചപ്പോള്‍ വാലറ്റത്ത് ഹര്‍ഭജന്‍ സിങ്ങിന്‍െറ ബാറ്റിങ് പ്രകടനമാണ് മുംബൈയുടെ സ്കോര്‍ നൂറ് കടത്തിയത്. 30 പന്തില്‍ നിന്നും ഏഴ് ഫോറുകളും ഒരു സിക്സറും സഹിതം ഭാജി 45 റണ്‍സാണ് അടിച്ചെടുത്തത്.
ധോണി നയിച്ച പുണെ ടീം ബൗളര്‍മാര്‍ക്ക് മികച്ച തുടക്കമാണ് ടൂര്‍ണമെന്‍റില്‍ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.