മുംബൈ: കളത്തിലെ തന്നിഷ്ടത്തിന് രണ്ടു വര്‍ഷം മുമ്പ് ഇംഗ്ളീഷ് ടീമില്‍നിന്ന് പടിയടക്കപ്പെട്ട സ്റ്റാര്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ് വീണ്ടും രാജ്യാന്തര കുപ്പായമണിയാന്‍ മോഹം. സ്വന്തം ടീമില്‍ ഇടം ലഭിക്കില്ളെന്നതിനാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് പിറന്ന നാടായ ദക്ഷിണാഫ്രിക്കക്കുവേണ്ടി പാഡണിയാമെന്ന സ്വപ്നം താലോലിച്ചുകഴിയുകയാണ് താരം. 2018ല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇറങ്ങാന്‍ ഇപ്പോഴേ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും അന്നേക്ക് 37 വയസ്സാകുന്ന വെറ്ററന്‍ താരത്തെ ആരു പരിഗണിക്കുമെന്നതാണ് വിഷയം. പുണെ സൂപ്പര്‍ ജയന്‍റ്സിനുവേണ്ടി ഒമ്പതാം ഐ.പി.എല്‍ സീസണ്‍ കളിക്കുന്ന പീറ്റേഴ്സണ്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് തന്‍െറ സ്വപ്നം പങ്കുവെച്ചത്.
2012ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കിടെ ഇംഗ്ളീഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസിനെതിരെ പ്രോട്ടീസ് ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തിനയച്ച സന്ദേശമാണ് പീറ്റേഴ്സണ് പാരയായത്. രണ്ടു വര്‍ഷത്തോളം പിന്നെയും ടീമില്‍ തുടര്‍ന്നെങ്കിലും 2014 ആകുമ്പോഴേക്ക് ടീം ഒന്നടങ്കം എതിരായതോടെ പുറത്തേക്ക് വഴിയൊരുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.