കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ വര്‍ഷങ്ങളായി ശാപമോക്ഷമില്ലാത്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുമേല്‍ കൊല്‍ക്കത്തയുടെ തേരോട്ടം. കുട്ടിക്രിക്കറ്റിന്‍െറ ലോകപോരാട്ടത്തില്‍ അവസാന ഓവറിലെ നാലു പന്തും സിക്സിലേക്ക് പായിച്ച് വിന്‍ഡീസ് കിരീടനായകനായ ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്വൈറ്റിന്‍െറ ഐ.പി.എല്‍ അരങ്ങേറ്റം നിരാശപ്പെടുത്തിയ മത്സരത്തില്‍ ഡല്‍ഹിയെ ഒമ്പതു വിക്കറ്റിനാണ് കൊല്‍ക്കത്ത വീഴ്ത്തിയത്. സ്കോര്‍: ഡല്‍ഹി: 17.4 ഓവറില്‍ 98 റണ്‍സിന് എല്ലാവരും പുറത്ത്. കൊല്‍ക്കത്ത: 14.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 99.
ടോസ് ലഭിച്ച കൊല്‍ക്കത്തന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ബൗളര്‍മാരെ വിശ്വസിച്ച് ഫീല്‍ഡിങ് തെരഞ്ഞെടുത്തപ്പോഴേ ചിത്രം വ്യക്തമായിരുന്നു. ആന്ദ്രെ റസല്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തുതന്നെ അതിര്‍ത്തി കടത്തി മായങ്ക് ഡല്‍ഹിക്ക് മോഹത്തുടക്കം നല്‍കിയെങ്കിലും അധികം വൈകാതെ ചിത്രം മാറി. ആദ്യ രണ്ട് ഓവറില്‍ 23 റണ്‍സ് അടിച്ചുകൂട്ടിയ സന്ദര്‍ശകനിരയിലെ വിലപ്പെട്ട രണ്ടു വിക്കറ്റുകളാണ് മൂന്നാം ഓവര്‍ എറിഞ്ഞ റസല്‍ വീഴ്ത്തിയത്.ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ സ്കോര്‍ 100 കടക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കൊല്‍ക്കത്തന്‍ ബൗളിങ് നിരയില്‍ റസല്‍, ബ്രാഡ് ഹോഗ് എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്കുവേണ്ടി ഓപണര്‍മാര്‍ അനായാസമാണ് തുടങ്ങിയത്. 33 പന്തില്‍ 35 റണ്‍സെടുത്ത് ഉത്തപ്പ മടങ്ങിയെങ്കിലും പിറകെയത്തെിയ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (38) ടീമിനെ വിജയത്തിലേക്കു നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.