ജയസൂര്യ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍സ്ഥാനത്തേക്ക് തിരിച്ചുവരുന്നു


കൊളംബോ: ശ്രീലങ്കയുടെ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍സ്ഥാനത്തേക്ക് മുന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ തിരിച്ചുവരുന്നു. അരവിന്ദ ഡിസില്‍വയാണ് നിലവിലെ ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷമാണ് ജയസൂര്യ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞത്. ജയസൂര്യ തിരിച്ചുവരുന്ന കാര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് തിലംഗ സുമതിപാലയാണ് വെളിപ്പെടുത്തിയത്. ജയസൂര്യക്കൊപ്പം ഒരുകാലത്ത് ബാറ്റിങ് വെടിക്കെട്ട് നടത്തിയ റൊമേഷ് കലുവിതരണയും മുന്‍ ഓഫ് സ്പിന്നര്‍ രഞ്ജിത് മധുരംഗയും സെലക്ഷന്‍ കമ്മിറ്റിയിലുണ്ടാകും. മോശം ഫോമിലുള്ള സിംഹളസംഘത്തെ പഴയ പ്രതാപത്തിലേക്കുയര്‍ത്താന്‍ മികച്ച താരങ്ങളെ കണ്ടത്തേണ്ടതുണ്ട്. 2019ലെ ഏകദിന ലോകകപ്പുവരെ ജയസൂര്യ സെലക്ഷന്‍ കമ്മിറ്റി തലവനായി തുടരും. 2013 ജനുവരി മുതല്‍ 2015 മാര്‍ച്ചുവരെയായിരുന്നു മുമ്പ് ജയസൂര്യ ഈ സ്ഥാനത്തുണ്ടായിരുന്നത്.  ട്വന്‍റി20 ലോകകിരീടവും ഇംഗ്ളണ്ടില്‍ ടെസ്റ്റ് പരമ്പരയും അക്കാലത്തെ പ്രധാന നേട്ടങ്ങള്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.