മുംബൈക്ക് ആദ്യ ജയം

കൊല്‍ക്കത്ത: ഉദ്ഘാടന മത്സരത്തില്‍ പുണെ സൂപ്പര്‍ ജയന്‍റ്സില്‍ നിന്നേറ്റ തോല്‍വിയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ മുംബൈ ഇന്ത്യന്‍സിന് ഐ.പി.എല്ലില്‍ ആദ്യ ജയം. മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ മികച്ച സ്കോര്‍ മറികടന്ന് മുംബൈക്ക് ജയമൊരുക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 187 റണ്‍സിന്‍െറ ലക്ഷ്യം അഞ്ചു പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ അടിച്ചെടുത്തത്.
ജയത്തിന്‍െറ മുഴുവന്‍ ക്രെഡിറ്റും  54 പന്തില്‍ 84 റണ്‍സെടുത്ത് പുറത്താകാതെനിന്ന രോഹിത് ശര്‍മക്കുതന്നെ. രണ്ട് സിക്സറും 10 ബൗണ്ടറിയും ചേര്‍ന്നതായിരുന്നു രോഹിതിന്‍െറ ഇന്നിങ്സ്. 22 പന്തില്‍ 41 റണ്‍സ് അടിച്ചുയര്‍ത്തിയ ജോസ് ബട്ലറും എട്ടു പന്തില്‍ 20 റണ്‍സ് പായിച്ച് മക്ലനാഗനും മുംബൈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പാര്‍ഥിവ് പട്ടേല്‍ 20 പന്തില്‍ 23 റണ്‍സെടുത്തു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്‍െറയും (64) മനീഷ് പാണ്ഡെയുടെയും  (52) അര്‍ധ സെഞ്ച്വറികളാണ്  മികച്ച സ്കോറിലത്തെിച്ചത്. ഓപണര്‍ റോബിന്‍ ഉത്തപ്പ എട്ട് റണ്‍സിന് മടങ്ങി. ആന്ദ്രെ റസല്‍ 36 റണ്‍സെടുത്തു. കോളിന്‍ മണ്‍റോ (4) നിരാശപ്പെടുത്തി. യൂസുഫ് പത്താനും (9), സൂര്യകുമാറും (4) പുറത്താവാതെ നിന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.