മുംബൈയെ തോല്‍പിച്ചു; ​ലയണ്‍സിന് മൂന്നാം ജയം

മുംബൈ: മൂന്നില്‍ മൂന്നും ജയിച്ച് ഗുജറാത്ത് ലയണ്‍സിന്‍െറ ജൈത്രയാത്ര. ശനിയാഴ്ചത്തെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് സുരേഷ് റെയ്നയുടെ ലയണ്‍സിന്‍െറ കുതിപ്പ്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഓപണറായിറങ്ങി വിജയറണ്‍ വരെ പോരാടിയ ആരോണ്‍ ഫിഞ്ചിന്‍െറ (53 പന്തില്‍ 62) തകര്‍പ്പന്‍ ഇന്നിങ്സാണ് ഗുജറാത്തിന് വിജയമൊരുക്കിയത്. 
ആദ്യം ബാറ്റുചെയ്ത മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. ചാമ്പ്യന്‍ മുംബൈയുടെ രണ്ടാം തോല്‍വിയാണിത്. 

 ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ 34 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലാണ് ടോപ് സ്കോറര്‍. ടിം സൗത്തി (25), കൃണാല്‍ പാണ്ഡ്യ (20 നോട്ടൗട്ട്), അമ്പാട്ടി റായുഡു (20) എന്നിവരാണ് മുംബൈയുടെ മറ്റു സ്കോറര്‍മാര്‍. കഴിഞ്ഞ മത്സരത്തില്‍ അര്‍ധശതകത്തിലൂടെ ടീമിന്‍െറ വിജയത്തില്‍ നിര്‍ണായകമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെറും ഏഴു റണ്‍സിന് കൂടാരം കയറി. മറുപടി ബാറ്റിങ്ങില്‍, ഓപണര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ (6) വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ റെയ്ന (27) ഫിഞ്ചിന് മികച്ച കൂട്ട് നല്‍കി. പക്ഷേ, പിന്നാലെയത്തെിയവര്‍ എളുപ്പം പുറത്തായെങ്കിലും വീഴാതെ പൊരുതിയ ഫിഞ്ച് അവസാന പന്തുവരെ പിടിച്ചുനിന്ന് വിജയം സമ്മാനിച്ചു. ദിനേശ് കാര്‍ത്തിക് (9), ഡ്വെ്ന്‍ ബ്രാവോ (2), അക്ഷദീപ് നാഥ് (12), ജെയിംസ് ഫോക്നര്‍ (7), പ്രവീണ്‍ കുമാര്‍ (0), ധവാല്‍ കുല്‍കര്‍ണി (6*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. മുംബൈ ബൗളര്‍ മിച്ചല്‍ മക്ളെനാഹന്‍ നാലു വിക്കറ്റ് വീഴ്ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.