ബംഗളൂരു: കിരീടപ്പോരാട്ടം അടുത്തയാഴ്ചയിലെ ആന്‍റികൈ്ളമാക്സിലേക്ക് നീട്ടാതെ ബംഗളൂരു എഫ്.സി ഇന്ത്യന്‍ ഫുട്ബാളിലെ ചാമ്പ്യന്‍ ക്ളബായി. ഐ ലീഗ് ഫുട്ബാള്‍ സീസണ്‍ സമാപിക്കാന്‍ ഒരു മത്സരംകൂടി ബാക്കിനില്‍ക്കെ സ്വന്തം മുറ്റത്ത് നടന്ന നിര്‍ണായക പോരാട്ടത്തില്‍ ഗോവന്‍ ക്ളബ് സാല്‍ഗോക്കറിനെ 2-0ത്തിന് തകര്‍ത്താണ് ബംഗളൂരു എഫ്.സി ദേശീയ ചാമ്പ്യന്മാരായത്. ജയിച്ചാല്‍ കിരീടമുറപ്പിച്ച മത്സരത്തിന്‍െറ എട്ടാം മിനിറ്റില്‍ ഇന്ത്യന്‍താരം യൂജിന്‍സണ്‍ ലിങ്ദോ ബംഗളൂരുവിനെ മുന്നിലത്തെിച്ചു.
സമനിലക്കായി അവസാന മിനിറ്റുവരെ പൊരുതിനോക്കിയ സാല്‍ഗോക്കറിന്‍െറ വലയിലേക്ക് 87ാം മിനിറ്റില്‍ രണ്ടാം ഗോള്‍കൂടി പറന്നിറങ്ങിയതോടെ ഐ ലീഗ് 2015-16 സീസണിലെ ജേതാക്കളായി സുനില്‍ ഛേത്രിയുടെ ബംഗളൂരു മാറി. സെമിന്‍ലെന്‍ ഡങ്കലിന്‍െറ വകയായിരുന്നു രണ്ടാം ഗോള്‍. ഇന്ത്യന്‍ ഫുട്ബാളില്‍ വരവറിയിച്ച് മൂന്നു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ബംഗളൂരു ഐ ലീഗ് ചാമ്പ്യന്മാരാകുന്നത്. പ്രഥമ സീസണില്‍ ഒന്നാമതത്തെിയവര്‍ക്ക് കഴിഞ്ഞ സീസണില്‍ തലനാരിഴ വ്യത്യാസത്തിലാണ് കിരീടം നഷ്ടമായത്. കിരീടപ്പോരാട്ടമായി മാറിയ അവസാന ലീഗ് മത്സരത്തില്‍ മോഹന്‍ ബഗാനോട് തോറ്റ് കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍പട്ടം നഷ്ടമായി. ഇക്കുറി വീണ്ടും ‘ഫൈനല്‍’ ദുരന്തമുണ്ടാകാതിരിക്കാനുള്ള തീരുമാനത്തിലായിരുന്നു ആഷ്ലി വെസ്റ്റ്വുഡ് പരിശീലിപ്പിക്കുന്ന സംഘം കളത്തിലിറങ്ങിയത്. സാല്‍ഗോക്കറിനോട് സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ ഏപ്രില്‍ 24ന് ബഗാനെതിരായ മത്സരം ‘ഫൈനലായി’ മാറുമായിരുന്നു. ഈ സാധ്യത ഒഴിവാക്കിയായി നേരത്തേയുള്ള കിരീടവിജയം.
15 കളിയില്‍ 10 ജയവുമായി 32 പോയന്‍റുമായാണ് ബംഗളൂരു കിരീടമണിഞ്ഞത്. ബഗാന് 27ഉം ഈസ്റ്റ് ബംഗാളിന് 25ഉം പോയന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.