അനില്‍ കുംബ്ലെ  ഇന്ന് തലസ്ഥാനത്ത്


തിരുവനന്തപുരം: ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ളെ ബുധനാഴ്ച തിരുവനന്തപുരത്തത്തെും. സ്പോര്‍ട്സ് ഹബ്ബില്‍ (കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) ആരംഭിച്ച കുംബ്ളെയുടെ സ്പോര്‍ട്സ് അക്കാദമി ടെന്‍വിക്കിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10ന് രാജ്യാന്തര വിമാനത്താവളത്തിലത്തെുന്ന അദ്ദേഹം ഗ്രീന്‍ഫീല്‍ഡിലത്തെി കുട്ടികളും രക്ഷിതാക്കളുമായി സംവദിക്കും. തുടര്‍ന്ന് 12.15ഓടെ മാധ്യമങ്ങളെ കാണുന്ന അദ്ദേഹം, പരിശീലനപരിപാടിക്കുശേഷം 3.30ഓടെ തിരികെ ബംഗളൂരുവിലേക്ക് മടങ്ങും. ഏപ്രില്‍ 20നാണ് അനില്‍ കുംബ്ളെയുടെയും ടേബ്ള്‍ ടെന്നിസ് താരം വസന്ത് ഭരദ്വാജിന്‍െറയും നേതൃത്വത്തിലുള്ള ‘ടെന്‍വിക്’ അക്കാദമി സ്പോര്‍ട്സ് ഹബ്ബില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ക്രിക്കറ്റ്, ഫുട്ബാള്‍ ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന അക്കാദമിയില്‍ രണ്ടാംഘട്ടത്തില്‍ ബാഡ്മിന്‍റണ്‍, ബാസ്കറ്റ്ബാള്‍, ടെന്നിസ്, ടേബ്ള്‍ ടെന്നിസ്, വോളിബാള്‍, സ്ക്വാഷ്, നീന്തല്‍ എന്നീ ഇനങ്ങളിലും പരിശീലനം നല്‍കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.