കൊൽക്കത്തക്കെതിരെ ഡൽഹിക്ക് 27 റൺസ് വിജയം



ന്യൂഡല്‍ഹി: കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഒരു റണ്‍സിന്‍െറ തോല്‍വി വഴങ്ങിയ ഡല്‍ഹി വീണ്ടും വിജയവഴിയില്‍. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ഡല്‍ഹി തിരിച്ചത്തെിയത്. സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ എട്ടു വിക്കറ്റിന് 186. കൊല്‍ക്കത്ത 18.3 ഓവറില്‍ 159ന് പുറത്ത്. 

മധ്യനിര താരങ്ങളായ കരുണ്‍ നായര്‍ (50 പന്തില്‍ 68), സാം ബില്ലിങ്സ് (34 പന്തില്‍ 54) എന്നിവരുടെ ബാറ്റിങ് മികവാണ് ടോസ് നഷ്ടമായിട്ടും ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയെ തുണച്ചത്. മുന്‍നിര പരാജയപ്പെട്ട് തകര്‍ച്ചയെ മുന്നില്‍കണ്ട ഡല്‍ഹിയെ ഇരുവരും കരകയറ്റുകയായിരുന്നു. നാലാം വിക്കറ്റില്‍ 105 റണ്‍സാണ് ഇരുവരും സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ക്വിന്‍റണ്‍ ഡികോക് (1), ശ്രേയസ് അയ്യര്‍ (0), സഞ്ജു വി. സാംസണ്‍ (15) എന്നിവരാണ് അതിവേഗം കൂടാരം കയറിയ മുന്‍നിരക്കാര്‍. അവസാന ഓവറുകളില്‍ കാര്‍ലോസ് ബ്രാത്വെയ്റ്റ് നടത്തിയ ആക്രമണത്തിലാണ് ഡല്‍ഹിയുടെ സ്കോര്‍ കുതിച്ചത്. 11 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും പറത്തിയ ബ്രാത്വെയ്റ്റ് 34 റണ്‍സെടുത്തു. 

റോബിന്‍ ഉത്തപ്പക്ക് സഹതാരങ്ങളില്‍നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതാണ് കൊല്‍ക്കത്തയുടെ തോല്‍വിക്ക് ആധാരം. 52 പന്തില്‍നിന്ന് 72 റണ്‍സെടുത്ത ഉത്തപ്പയുടെ ഒറ്റയാന്‍ ശ്രമം വിഫലമായി. 21 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, 17 റണ്‍സെടുത്ത ആന്ദ്രെ റസ്സല്‍ എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തക്കുവേണ്ടി പൊരുതിയത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ആറു റണ്‍സെടുത്ത് പുറത്തായി. യൂസുഫ് പത്താന്‍ 10 റണ്‍സെടുത്തു. 
ഡല്‍ഹി ബൗളിങ് നിരയില്‍ മൂന്നുവീതം വിക്കറ്റെടുത്ത ക്യാപ്റ്റന്‍ സഹീര്‍ ഖാനും ബ്രാത്വെയ്റ്റുമാണ് ജയം അനായാസമാക്കിയത്. 3.3 ഓവറില്‍ 21 റണ്‍സ് വഴങ്ങിയായിരുന്നു സഹീറിന്‍െറ പ്രകടനം. ബ്രാത്വെയ്റ്റ് നാലോവറില്‍ 47 റണ്‍സ് വഴങ്ങി. ക്രിസ് മോറിസ്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.