രണ്ടാം ടെസ്റ്റ്; രാഹുല്‍ 158, ഇന്ത്യ ശക്തം

കിങ്സ്റ്റണ്‍: കരുത്തു ചോര്‍ന്ന കരീബിയന്‍ നിര ആദ്യ ദിനം തന്നെ തകര്‍ന്നടിഞ്ഞപ്പോള്‍ ബാറ്റിങ്ങില്‍ കരുത്തുതെളിയിച്ച് ഇന്ത്യയുടെ പോരാട്ടം. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും ഇന്ത്യന്‍ വരുതിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് സബീന പാര്‍ക്കില്‍ കാണുന്നത്. ആദ്യ ഇന്നിങ്സില്‍ 196 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയ ഇന്ത്യ ഓപ്പണര്‍ ലോകേഷ് രാഹുലിന്‍െറ സെഞ്ച്വറി കരുത്തില്‍ (158) 358 റൺസെടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇന്ത്യ കരുതലോടെയായിരുന്നു ഒന്നാം ഇന്നിങ്സ് തുടങ്ങിയത്. ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് 87 റണ്‍സിന്‍െറ ഭേദപ്പെട്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുയര്‍ത്താനും കഴിഞ്ഞു. 27 റണ്‍സിലത്തെിയപ്പോള്‍ ഓഫ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിന്‍െറ പന്തില്‍ ഡാരന്‍ ബ്രാവോ പിടിച്ച് ധവാന്‍ പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ലോകേഷ്-പുജാര കൂട്ടുകെട്ട് കൂടുതല്‍ നഷ്ടങ്ങള്‍ക്ക് ഇടംകൊടുത്തില്ല. രാഹുല്‍ മെല്ളെ സ്കോര്‍ ചെയ്യുമ്പോള്‍ മറുവശത്ത് പുജാര കല്ലുപോലെ ഉറച്ചുനിന്നു. ചേസിനെ സിക്സറിന് പറത്തിയായിരുന്നു ടെസ്റ്റില്‍ ലോകേഷിന്‍െറ മൂന്നാം സെഞ്ച്വറി. 46 റൺസെടുത്ത പൂജാര റൺ ഒൗട്ട് ആയാണ് മടങ്ങിയത്. പിന്നീട് വന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി 44 റൺസെടുത്തു പുറത്തായി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ അശ്വിന് മൂന്ന് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അജങ്ക്യ രഹാനെ(42)യും വൃദ്ധിമാൻ സ്വാഹയുമാണ്(17) ഇപ്പോൾ ക്രീസിൽ.

നേരത്തേ അശ്വിന്‍െറ അഞ്ചു വിക്കറ്റ് പ്രകടനത്തിന്‍െറ മികവിലാണ് ഇന്ത്യ വിന്‍ഡീസിനെ 196ല്‍ പൂട്ടിക്കെട്ടിയത്. മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും രണ്ടുവീതം വിക്കറ്റും വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.