ബംഗളൂരു: ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരത്തിനിടെ മുഹമ്മദ് സിറാജിന് വേണ്ടി ആർപ്പ് വിളിച്ച് ചിന്നസ്വാമിയിലെ ആരാധകർ. ന്യൂസിലാൻഡ് ഇന്നിങ്സിലെ 15ാം ഓവറിൽ ബൗൾ ചെയ്യുന്നതിനിടെ ഡെവൺ കോൺവെയുമായി സിറാജ് കൊമ്പുകോർത്തിരുന്നു. കോൺവെ മറുപടി ഒന്നും നൽകിയില്ലെങ്കിലും സിറാജ് വാക്പോര് നടത്തുകയായിരുന്നു.
കോൺവെ ഒരു പുഞ്ചരിയോടെയായിരുന്നു ഇത് നേരിട്ടത്. ഇതിന് പിന്നാലെ ഗവാസ്കർ സിറാജ് ഇപ്പോൾ ഡി.എസ്.പി ആണെന്നുള്ള കാര്യം മറക്കേണ്ട എന്നായിരുന്നു കമന്‍ററി ബോക്സിൽ ഇരുന്ന് പറഞ്ഞത്. .ടീമംഗങ്ങള്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കിയിരുന്നോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നുവെന്നും ഗവാസ്‌കര്‍ തമാശയായി പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ ചിന്നസ്വാമി ആരാധകരെല്ലാം ഡി.എസ്.പി...എന്ന് കൂടി ആർപ്പുവിളിച്ചതോടെ ആവേശം ഇരട്ടിയായി.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ് തെലങ്കാന പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി ചുമതലയേറ്റെടുത്തത്. ഡിജിപി ഓഫീസിലെത്തി സിറാജ് ഔദ്യോഗികമായി ചാര്‍ജെടുക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം കളി പുരോഗമിക്കുമ്പോൾ ന്യൂസിലാൻഡ് മികച്ച നിലയിലാണ്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 345 റൺസാണ് ന്യൂസിലാൻഡ് സ്കോർബോർഡിലുള്ളത്. ഇന്ത്യയെ 46 റൺസിന് ഓൾഔട്ടാക്കിയ ന്യൂസിലാൻഡിന് നിലവിൽ 299 റൺസിന്‍റെ ലീഡുണ്ട്. 104 റൺസുമായി രച്ചിൻ രവീന്ദ്രയും 49 റൺസുമായി ടിം സൗത്തിയുമാണ് ക്രീസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.