ഗ്രോസ് ഐസ്ലെ: മുന്‍നിര പൊളിഞ്ഞടുങ്ങിയപ്പോള്‍ അശ്വിന്‍െറ നേതൃത്വത്തില്‍ പിന്‍നിരയുടെ പോരാട്ടം. വമ്പന്‍ തകര്‍ച്ച മുന്നില്‍കണ്ട നേരത്ത് ക്രീസില്‍ ഒത്തുചേര്‍ന്ന അശ്വിന്‍െറയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയുടെയും കൈപിടിച്ച് ഇന്ത്യ മെല്ളെ കരകയറി. അഞ്ച് വിക്കറ്റിന് 234 റണ്‍സെന്ന തലേദിവസത്തെ സ്കോറില്‍ രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 316ല്‍ എത്തി.
99 റണ്‍സെടുത്ത് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ് അശ്വിന്‍. കന്നി ടെസ്റ്റ് സെഞ്ച്വറിക്ക് കേവലം ഏഴ് റണ്‍സകലെയാണ് വൃദ്ധിമാന്‍ സാഹ. വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് അശ്വിന്‍സാഹ സഖ്യം പടുത്തുയര്‍ത്തിയത്. 1983ല്‍ ചെന്നൈയില്‍ സുനില്‍ ഗവാസ്കറും രവി ശാസ്ത്രിയും ചേര്‍ന്നെടുത്ത 170 റണ്‍സിന്‍െറ റെക്കോഡാണ് ഇവര്‍ മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.