മിര്‍പുര്‍: പാവം നേപ്പാള്‍. അയല്‍ക്കാരാണെന്ന ഒരു ദാക്ഷിണ്യവും റിഷാഭ് പന്തിനും ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും ഉണ്ടായിരുന്നില്ല. 18 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച് അണ്ടര്‍ 19 ലോകകപ്പിലെ അതിവേഗ ഫിഫ്റ്റി റെക്കോഡ് സ്വന്തമാക്കിയ പന്ത് 24 പന്തില്‍ 78 റണ്‍സെടുത്തപ്പോള്‍ നേപ്പാള്‍ മുന്നോട്ടുവെച്ച 170 റണ്‍സ് ലക്ഷ്യം ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ അനായാസം നേടി. കിഷന്‍ 40 പന്തില്‍ 52 റണ്‍സുമായി പുറത്തായി. മൂന്നുവിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്‍െറയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദര്‍, മായങ്ക് ദാഗര്‍ എന്നിവരുടെയും മികവിലാണ് നേപ്പാളിനെ 48 ഓവറില്‍ 169 റണ്‍സിലൊതുക്കിയത്. നേപ്പാളിനുവേണ്ടി ഓപണര്‍ സന്ദീപ് സുനര്‍ 37 റണ്‍സെടുത്ത് ടോപ് സ്കോററായി. മധ്യനിര ബാറ്റ്സ്മാന്‍ രജ്ബീര്‍ സിങ് 35 റണ്‍സെടുത്തു. സ്കോര്‍: നേപ്പാള്‍ 48 ഓവറില്‍ 169, ഇന്ത്യ 18.1 ഓവറില്‍ 175/3.
തുടക്കംമുതല്‍ ആക്രമണം അഴിച്ചുവിട്ട ഇന്ത്യന്‍ ഓപണര്‍മാരില്‍ റിഷാഭ് പന്തായിരുന്നു കൂടുതല്‍ അപകടകാരി. 18 പന്തില്‍നിന്ന് അര്‍ധസെഞ്ച്വറി പിന്നിട്ടശേഷം വെറും ആറു പന്തില്‍നിന്നാണ് പന്ത് 28 റണ്‍സ് അടിച്ചെടുത്തത്. ഒമ്പതും ഫോറും ആറു സിക്സും അടങ്ങുന്നതായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍െറ ഇന്നിങ്സ്. ഗ്രൂപ് ഡിയിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. മറ്റൊരു മത്സരത്തില്‍ അഫ്ഗാനിസ്താന്‍ നാലുവിക്കറ്റിന് കാനഡയെയും ന്യൂസിലന്‍ഡ് നാലുവിക്കറ്റിന് അയര്‍ലന്‍ഡിനെയും തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.