അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ –ശ്രീലങ്ക സെമി ഇന്ന്

മീര്‍പുര്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിത റെക്കോഡുമായി കുതിപ്പ് തുടരുന്ന ഇന്ത്യ ചൊവ്വാഴ്ച സെമിയില്‍ ശ്രീലങ്കയെ നേരിടും. അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നേപ്പാള്‍ ടീമുകളെ തോല്‍പിച്ച് ഗ്രൂപ് ഡി ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പാക്കിയ ഇന്ത്യ ക്വാര്‍ട്ടറില്‍ നമീബിയയെ 197 റണ്‍സിന് തകര്‍ത്തുവിട്ടാണ് സെമിയിലത്തെിയത്. 252 റണ്‍സ് അടിച്ചുകൂട്ടിയ ഋഷഭ് പന്ത്, 245 റണ്‍സുമായി സര്‍ഫറാസ് ഖാന്‍ എന്നിവരുടെ ചിറകേറി ഇനിയും സ്വപ്നക്കുതിപ്പ് തുടരാമെന്ന പ്രതീക്ഷയും ടീമിനുണ്ട്.

ഹരിദ്വാര്‍ സ്വദേശിയായ ഋഷഭ് പന്ത് കഴിഞ്ഞ മത്സരത്തില്‍ 96 പന്ത് നേരിട്ട് 111 റണ്‍സ് നേടിയിരുന്നു. മറുവശത്ത്, നാലു മത്സരങ്ങളില്‍ മൂന്നു അര്‍ധ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ സര്‍ഫറാസ് ഖാന്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി നിറഞ്ഞുനില്‍ക്കുന്നു.മറുവശത്ത്, ഗ്രൂപ് ബിയില്‍ മൂന്നു കളികളില്‍ രണ്ടെണ്ണം ജയിച്ച് പാകിസ്താനു പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് ലങ്ക അവസാന എട്ടില്‍ ഇടം കണ്ടത്. ദുര്‍ബലരായ, കനഡ, അഫ്ഗാനിസ്താന്‍ എന്നിവയെ പരാജയപ്പെടുത്തിയ ടീം പാകിസ്താനോടു തോറ്റു. എന്നാല്‍, ക്വാര്‍ട്ടറില്‍ ഇംഗ്ളണ്ടിനെ ആറു വിക്കറ്റിന് തകര്‍ത്ത് കരുത്ത് തെളിയിക്കുകയും ചെയ്തു. ചരിത് അസലങ്ക, അവിഷ്ക ഫെര്‍ണാണ്ടോ എന്നിവരാണ് ലങ്കന്‍ ബാറ്റിങ്ങിന്‍െറ നെടുംതൂണുകള്‍. സ്പിന്നര്‍മാരായ വനിഡു ഹസരംഗ ഡിസില്‍വ, ഡമിത സില്‍വ എന്നിവര്‍ ബൗളിങ്ങിലും മികച്ച സാന്നിധ്യങ്ങളാണ്.മൂന്നു തവണ ചാമ്പ്യന്മാരായ ഇന്ത്യക്കുതന്നെയാണ് ബംഗ്ളാദേശിലെ ഷേറെ ബംഗ്ള സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സാധ്യത.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.