അണ്ടര്‍ 19 ലോകകപ്പ്: ലങ്കയെ കീഴടക്കി ഇന്ത്യ ഫൈനലിൽ

മീര്‍പുര്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയെ 97 റൺസിന് തോൽപിച്ച് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഒാവറിൽ  9 വിക്കറ്റിൽ 267 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ശ്രീലങ്ക 42.4 ഒാവറിൽ 170 റൺസെടുത്ത് പുറത്തായി. അൻമോൽപ്രീത് സിങ് (72), സർഫ്രാസ് ഖാൻ (59),  വാഷിങ്ടൺ സുന്ദർ (43), എന്നിവരാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അസിത ഫെർണാണ്ടോ നാല് ഇന്ത്യൻ വിക്കറ്റുകൾ കീശയിലാക്കി. ലഹിരു കുമാര, തിലൻ നിമേശ് എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിനിറങ്ങിയ ദ്വീപുകാർക്ക് ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 108 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ ലങ്കക്ക് നഷ്ടമായിരുന്നു. നേരത്തേ ടോസ് നേടിയ ലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

അൻമോൽപ്രീത് സിങ് മത്സരത്തിനിടെ
 

അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നേപ്പാള്‍ ടീമുകളെ തോല്‍പിച്ച് ഗ്രൂപ് ഡി ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പാക്കിയ ഇന്ത്യ ക്വാര്‍ട്ടറില്‍ നമീബിയയെ 197 റണ്‍സിന് തകര്‍ത്തുവിട്ടാണ് സെമിയിലത്തെിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.