ഏഷ്യാ കപ്പ് യോഗ്യതാ ക്രിക്കറ്റ്:  ഒമാന്‍െറ പ്രതീക്ഷകള്‍ തകര്‍ത്ത് യു.എ.ഇ

മസ്കത്ത്: ഏഷ്യാ കപ്പ് യോഗ്യതയെന്ന ഒമാന്‍െറ പ്രതീക്ഷകള്‍ തകര്‍ത്ത് യു.എ.ഇ ധാക്കയില്‍ കഴിഞ്ഞദിവസം നടന്ന  മത്സരത്തില്‍ ഒമാനെ 71 റണ്‍സിന് തകര്‍ത്ത് യു.എ.ഇ ഏഷ്യാ കപ്പ് ക്രിക്കറ്റിന്‍െറ പ്രധാന റൗണ്ടില്‍ പ്രവേശിച്ചു. രണ്ടു ടീമുകള്‍ക്കും പ്രധാനപ്പെട്ട മത്സരത്തില്‍ ഒമാന് മേലെയായിരുന്നു സമ്മര്‍ദം ഏറെയും. 20 ഓവറില്‍ 173 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് 20 ഓവറില്‍ 101 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 

ടോസ് ലഭിച്ച ഒമാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സുല്‍ത്താന്‍ അഹ്മദിന്‍െറ തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുംവിധം യു.എ.ഇ ഓപണര്‍ രോഹന്‍ മുസ്തഫ അഞ്ച് റണ്‍സ് മാത്രമെടുത്ത് പവലിയനിലേക്ക് മടങ്ങി. എന്നാല്‍, തുടര്‍ന്ന് ഒത്തുചേര്‍ന്ന മുഹമ്മദ് കലീമും ഷഹ്സാദും യു.എ.ഇ സ്കോര്‍ബോര്‍ഡില്‍ 84 റണ്‍സ് ചേര്‍ത്തു. പിന്നീട് 22 പന്തില്‍നിന്ന് 46 റണ്‍സെടുത്ത മുഹമ്മദ് ഉസ്മാന്‍ യു.എ.ഇയെ ഭേദപ്പെട്ട നിലയിലത്തെിച്ചു. 
ഒമാന്‍ ബൗളിങ് നിരയില്‍ ആമിര്‍ കലീം നാലു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 2.1 ഓവര്‍ പിന്നിട്ടപ്പോഴേ മൂന്നു വിക്കറ്റ് നഷ്ടമായി. 38 റണ്‍സ് എടുത്തപ്പോഴേക്കും ഒമാന്‍ നിരയില്‍നിന്ന് അഞ്ചുപേര്‍ പവലിയനില്‍ എത്തിയിരുന്നു. 

42 പന്തില്‍നിന്ന് 46 റണ്‍സെടുത്ത ഓപണര്‍ സീഷാന്‍ മഖ്സൂദിന്‍െറ പ്രകടനമാണ് ഒമാനെ പിന്നീട് മാന്യമായ സ്കോറില്‍ എത്തിച്ചത്. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച യു.എ.ഇക്ക് വെറും ജയം മതിയായിരുന്നു. എന്നാല്‍, 13.5 ഓവറില്‍ ലക്ഷ്യം കണ്ടാല്‍ മാത്രമേ ഒമാന് സാധ്യതയുണ്ടായിരുന്നുള്ളൂ. ഒമാന്‍ ടീം മത്സരശേഷം ട്വന്‍റി 20 ലോകകപ്പ് യോഗ്യതാ മത്സരത്തിന്‍െറ പരിശീലനത്തിനായി ഇന്ത്യയിലെ മൊഹാലിയിലേക്ക് നീങ്ങി. മൊഹാലിയില്‍ സ്കോട്ട്ലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരുമായി പരിശീലന മത്സരങ്ങള്‍ കളിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.