വിരമിക്കാന്‍ സമയമായില്ലെന്ന് ധോണി


മുംബൈ: കളി നിര്‍ത്തുന്നതിനെക്കുറിച്ച് ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്ന് ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ക്യാപ്റ്റന്‍ എം.എസ്. ധോണി. 
ആസ്ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്രതിരിക്കുന്നതിന്‍െറ തലേന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധോണി. 
ആസ്ട്രേലിയന്‍ പര്യടനത്തിലും വരാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിലുമാണ് ശ്രദ്ധയെന്നും ശരിയായ സമയത്ത് റിട്ടയര്‍മെന്‍റിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.