മുംബൈ: വമ്പന്‍ സ്കോറുകള്‍ അടിച്ചുകൂട്ടുന്നത് വെറും തമാശയല്ളെന്ന് ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ക്യാപ്റ്റന്‍ എം.എസ് ധോണി. പുറത്താകാതെ 1009 റണ്‍സ് നേടി പുതുവിസ്മയമായ പ്രണവ് ധനവാദെയെ അഭിനന്ദിച്ചാണ് ധോണിയുടെ വാക്കുകള്‍.
‘കൂറ്റന്‍ സ്കോര്‍ നേടുന്നത് തമാശയല്ല. ഏത് സാഹചര്യത്തിലും ഏത് മൈതാനത്തുമായാലും ഈ ചെറുപ്രായത്തിലെ പ്രകടനം ഗൗരവമുള്ക്കൊണ്ടുള്ളതാണ്. അതിശയകരമായ പ്രകടനം തന്നെ. മെച്ചപ്പെടുക എന്നതാണ് ഇനി പ്രധാനം. അതിശയ പയ്യന്തന്നെയാണവന്’ -ധോണി പറഞ്ഞു.
താന്‍ ടെസ്റ്റില്‍നിന്ന് വിരമിച്ചതു നന്നായെന്നും ഇത്രയും നീണ്ട മണിക്കൂറുകള്‍ ബാറ്റ് ചെയ്ത് ബോറടിക്കുമായിരുന്നെന്നും ധോണി തമാശയായി പറഞ്ഞു. പ്രതിഭയുടെ മിന്നലാട്ടമാണ് കണ്ടതെന്നും അതിനെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ നായകന് അഭിപ്രായപ്പെട്ടു.
കോച്ചും മാതാപിതാക്കളും പ്രണവിനെ ശരിയായ ദിശയില്‍ നയിക്കണം. സിക്സുകള്‍ പറത്തുന്ന പ്രണവ് പന്തുകള്‍ തെരഞ്ഞെടുക്കുന്നതില്‍ മിടുക്കനാണെന്ന് വ്യക്തമാക്കുന്നു. അതേസമയം ശ്രദ്ധയോടെ കളിക്കാനും അവനറിയാം.
ഈ കഴിവുകള്‍ ഒന്നിച്ച ് വരുന്നത് അപൂര്‍വമാണ് -‘മഹി’ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.