???????????? ????????? ??????? ???????? ??? ????????20 ??????????? ???????????? ?????????? ???????????????? ????????????? ????????

മുഷ്താഖ് അലി ട്രോഫി: ഝാര്‍ഖണ്ഡ്, പഞ്ചാബ്, സൗരാഷ്ട്ര ടീമുകള്‍ക്ക് ജയം

കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി 20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഝാര്‍ഖണ്ഡ്, പഞ്ചാബ്, സൗരാഷ്ട്ര ടീമുകള്‍ക്ക് ജയം. ജമ്മു-കശ്മീരിനെ 76 റണ്‍സിനാണ് ഝാര്‍ഖണ്ഡ് പരാജയപ്പെടുത്തിയത്. കശ്മീരിന്‍െറ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണിത്. ത്രിപുരക്കെതിരെ എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍െറ ജയം. രാജസ്ഥാനെ 25 റണ്‍സിനാണ് സൗരാഷ്ട്ര പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഝാര്‍ഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. ഷഷീമിന്‍െറയു (50) സൗരഭ് തിവാരിയുടെയും (57 നോട്ടൗട്ട്) അര്‍ധ സെഞ്ച്വറിയാണ് ടീമിന് മികച്ച് സ്കോര്‍ സമ്മാനിച്ചത്. സുമിത് കുമാര്‍ 39 റണ്‍സ് നേടി. കശ്മീരിനായി റഹില്‍ സിങ് രണ്ടും മുദാസിര്‍, ഒമര്‍ ആലം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കശ്മീരിനായി അര്‍ധ സെഞ്ച്വറി നേടിയ ഓപണര്‍ ഇയാന്‍ ചൗഹാന്‍ (62 നോട്ടൗട്ട്) മികച്ച പ്രകടനം നടത്തിയെങ്കിലും വിജയക്കൂട്ട് സൃഷ്ടിക്കുന്നതില്‍ മറ്റു താരങ്ങള്‍ പരാജയപ്പെട്ടു.
 പഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരക്കായി എസ്.എം സിംഹയും യു.യു ബോസും നല്ല തുടക്കം നല്‍കിയെങ്കിലും പഞ്ചാബ് ബോളിങ്ങിനെ പ്രതിരോധിക്കാന്‍ ബാറ്റിങ് നിരക്കായില്ല. എസ്.എം സിംഹ (23), ബോസ് (19), ആര്‍.ഡി ബനിക് (12) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 18 ഓവറില്‍ 96 റണ്‍സില്‍ പോരാട്ടം അവസാനിച്ചു. ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 15.3 രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു.35 റണ്‍സുമായി മനന്‍ വോറയും 40 റണ്‍സുമായി എ.ആര്‍.കെ മല്‍ഹോത്രയും പുറത്താകാതെ നിന്നു.
വാശിയേറിയ മത്സരത്തിനൊടുവിലായിരുന്നു രാജസ്ഥാനെതിരെ സൗരാഷ്ട്രയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രക്കായി ഷെല്‍ഡണ്‍ ജാക്സണ്‍ (23), അവി ബെറോത് (27) നല്ല തുടക്കം നല്‍കി. ചേതേശ്വര്‍ പൂജാര രണ്ട് റണ്‍സോടെ പുറത്തായി. മധ്യ നിരയില്‍ ദീപക് പൂനിയ - ജയ്ദേവ് ഉനദ്കട് സഖ്യം കരുതലോടെ ബാറ്റ് വീശിയപ്പോള്‍ സൗരാഷ്ട്ര അഞ്ച് വിക്കറ്റിന് 140 റണ്‍സ് നേടി. പൂനിയ 30 റണ്‍സോടെയും ഉനദ്കട് 39 റണ്‍സോടെയും പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ സൗരാഷ്ട്ര ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി.
കളിച്ച നാല് മത്സരങ്ങള്‍ ജയിച്ച കേരളം 16 പോയന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. നാല് കളിയില്‍ മൂന്നെണ്ണം ജയിച്ച സൗരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ് ടീമുകള്‍ 12 പോയന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. നാലില്‍ ഒരു മത്സരം ജയിച്ച രാജസ്ഥാനും അഞ്ച് കളികളില്‍ ഒരെണ്ണം ജയിച്ച ത്രിപുരയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.  ഇന്ന് മത്സരമില്ല. നാളെ രാവിലെ ഒമ്പതിന് കൊച്ചി സ്റ്റേഡിയത്തില്‍ സൗരാഷ്ട്ര-ഝാര്‍ഖണ്ഡിനെയും ഉച്ചക്ക് ഒന്നിന് രാജസ്ഥാന്‍ ത്രിപുരയെയും നേരിടും. ഉച്ചക്ക് ഒന്നിന് കളമശ്ശേരി സെന്‍റ് പോള്‍സ് ഗ്രൗണ്ടില്‍ പഞ്ചാബിനെതിരെയാണ് കേരളത്തിന്‍െറ മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.