കൊച്ചി: പ്രഥമ ബൈ്ളന്‍ഡ് ഏഷ്യാകപ്പ് ട്വന്‍റ20 ടൂര്‍ണമെന്‍റില്‍ ആതിഥേയരായ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ളാദേശിനെ 179 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാമത്തെ മത്സരത്തില്‍ നേപ്പാളിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താനും തുടക്കം ഗംഭീരമാക്കി. സ്കോര്‍: ഇന്ത്യ 278, ബംഗ്ളാദേശ് ഒമ്പത് വിക്കറ്റിന് 99. നേപ്പാള്‍ 18.1 ഓവറില്‍ 85, പാകിസ്താന്‍ 7.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87.
ടോസ് നേടി ആദ്യം ബാറ്റ്ചെയ്ത ഇന്ത്യക്ക് നായകന്‍െറയും ഉപനായകന്‍െറയും സെഞ്ച്വറികളാണ് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ അജയ് റെഡ്ഡി 53 പന്തില്‍ 105ഉം വൈസ് ക്യാപ്റ്റന്‍ പ്രകാശ് ജെറമിയ 72 പന്തില്‍ 144 റണ്‍സുമെടുത്തു. ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ളാദേശിന് ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്തുനില്‍ക്കാനായില്ല.
ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സിന് അവരുടെ ഇന്നിങ്സ് അവസാനിച്ചു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബോളിങ്ങിലും തിളങ്ങിയ പ്രകാശ് ജെറമിയയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ന് രാവിലെ 9.30ന് ശ്രീലങ്ക ബംഗ്ളാദേശിനെയും ഉച്ചക്ക് 1.30ന് ഇന്ത്യ നേപ്പാളിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.