ധാക്ക: ഐ.സി.സി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ബുധനാഴ്ച തുടക്കം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ബംഗ്ളാദേശ് ദക്ഷിണാഫ്രിക്കയെ നേരിടും. ചിറ്റഗോങ്ങിലാണ് മത്സരം. ബുധനാഴ്ചത്തെ രണ്ടാം മത്സരത്തില്‍ ഇംഗ്ളണ്ട് ഫീജിയെയും നേരിടും. ഗ്രൂപ് ‘ഡി’യില്‍ വ്യാഴാഴ്ച കാനഡക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മൊത്തം നാലു ഗ്രൂപ്പുകളിലായി അഞ്ചു വേദികളില്‍ 16 ടീമുകളാണ് മാറ്റുരക്കുന്നത്.
ഗ്രൂപ് എ: ബംഗ്ളാദേശ്, നമീബിയ, സ്കോട്ട്ലന്‍ഡ്, ദക്ഷിണാഫ്രിക്ക.
ഗ്രൂപ് ബി: അഫ്ഗാനിസ്താന്‍, കാനഡ, പാകിസ്താന്‍, ശ്രീലങ്ക.
ഗ്രൂപ് സി: ഇംഗ്ളണ്ട്, ഫീജി, വെസ്റ്റിന്‍ഡീസ്, സിംബാബ്വെ.
ഗ്രൂപ് ഡി: ഇന്ത്യ, അയര്‍ലന്‍ഡ്, നേപ്പാള്‍, ന്യൂസിലന്‍ഡ്.
ആദ്യ റൗണ്ടില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ലീഗില്‍ പ്രവേശിക്കും. ഫെബ്രുവരി 14ന് ധാക്കയിലാണ് ഫൈനല്‍. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇശാന്‍ കിഷനാണ് നയിക്കുന്നത്.
സന്നാഹം: ഇന്ത്യക്ക് ജയം
ധാക്ക: സന്നാഹ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ചു. പാകിസ്താന്‍ 44.1 ഓവറില്‍ 197ന് പുറത്തായി. ഇന്ത്യ 34 ഓവറില്‍ ലക്ഷ്യം കണ്ടു. ഖലീല്‍ അഹ്മദ് അഞ്ചു വിക്കറ്റും, സര്‍ഫ്രാസ് ഖാന്‍ 81 റണ്‍സുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.