ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍

മാഞ്ചസ്റ്റര്‍: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ളണ്ട് 589ന് ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചു. ജോ റൂട്ടിന്‍െറ ഇരട്ട സെഞ്ച്വറി മികവില്‍ (254) കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ശേഷമാണ് എട്ടു വിക്കറ്റ് നഷ്ടമായിരിക്കെ ഡിക്ളയര്‍ ചെയ്തത്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്‍െറ (105) സെഞ്ച്വറിക്കു പുറമെ ക്രിസ് വോക്സ് (58), ജോണി ബെയര്‍സ്റ്റോ (58) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. മറുപടി ഇന്നിങ്സാരംഭിച്ച പാകിസ്താന്‍ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 23 റണ്‍സെടുത്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.