ആർ. അശ്വിൻ ടെസ്​റ്റ്​ റാങ്കിങ്ങിൽ ഒന്നാമത്​

ന്യൂഡൽഹി: ആന്‍റിഗയിലെ മിന്നും പ്രകടനത്തോടെ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനതെത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തിളങ്ങാനാകാത്തതാണ് ഷാക്ക്​ വിനയായത്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് പട്ടികയിലെ രണ്ടാമത്​.  ആന്‍റിഗ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ഏഴ് അംഗങ്ങളെയാണ്​ അശ്വിന്‍ എറിഞ്ഞു വീഴ്ത്തിയത്.

ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇന്ത്യക്കാരാരുമില്ല. കംഗാരു നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആന്‍റിഗയിലെ തിളങ്ങുന്ന ജയത്തോടെ ടെസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ആസ്ത്രേലിയയാണ് ഒന്നാമരായി തുടരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.