മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ നായക സ്ഥാനം സംബന്ധിച്ച് ബി.സി.സി.ഐ തീരുമാനമെടുക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി. 'ഇക്കാര്യത്തിൽ തീരുമാനം ബി.സി.സി.ഐയുടേതാണ്, ഞാനല്ല അക്കാര്യം തീരുമാനിക്കേണ്ടത്' സിംബാബ്വെ പര്യടനത്തിനായി ടീം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തിലാണ് റാഞ്ചിക്കാരൻ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ടീം കോച്ച് എങ്ങനെയായിരിക്കണമെന്നതിനെ സംബന്ധിച്ചും ധോണി നയം വ്യക്തമാക്കി. ഹിന്ദിയിലെ ഭാഷയിൽ മികവില്ലെങ്കിൽ പോലും ഇന്ത്യൻ സംസ്കാരം സംബന്ധിച്ച് അറിവുള്ളയാളായിരിക്കണം പുതിയ പരിശീലകനെന്ന് ധോണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.