ഹരാരെ: ഏകദിന പരമ്പരക്ക് പിന്നാലെ സിംബാബ്വെക്കെതിരായ ട്വന്‍റി20യും തൂത്തുവാരാന്‍ ഇന്ത്യ. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ശനിയാഴ്ച ഹരാരെയില്‍ തുടങ്ങും. ധോണിയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിലെ 15 പേരില്‍ 14ഉം ഐ.പി.എല്ലില്‍ കളിക്കുന്ന താരങ്ങളാണ്. പുതുമുഖം ഫൈസ് ഫസലിന് മാത്രമാണ് ഐ.പി.എല്‍ കരാറില്ലാത്തത്. അതുകൊണ്ടുതന്നെ, ഏകദിന പരമ്പരയിലെ പോലെ ഏകപക്ഷീയമായ മത്സരമാകാനാണ് സാധ്യത. എന്നാല്‍, കഴിഞ്ഞവര്‍ഷം നടന്ന ട്വന്‍റി പരമ്പരയില്‍ സിംബാബ്വെയോട് ഒരുമത്സരം തോറ്റ ഇന്ത്യക്ക് പരമ്പര സമനിലയിലാക്കി രക്ഷപ്പെടേണ്ടി വന്ന ചരിത്രവുമുണ്ട്. ധോണിയുടെ നായകത്വത്തിലിറങ്ങുന്ന ടീമില്‍ മന്‍ദീപ് സിങ്, ജയന്ത് യാദവ്, ജയദേവ് ഉന്‍ഡാകിട് എന്നീ സൈഡ്ബെഞ്ച് താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് കരുതുന്നത്. കരുണ്‍ നായരും ഫൈസ് ഫസലുമായിരിക്കും ഓപണര്‍മാരെന്നാണ് സൂചന. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കരുണ്‍ നായരും അവസാന മത്സരത്തില്‍ ഫൈസ് ഫസലും ഓപണിങ്ങിനിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.